കവിത - രാജി രാഘവൻ :

കവിത - രാജി രാഘവൻ :

മുടിയന്തിരാക്കണേര്

                  -  രാജി രാഘവൻ 

 

ഏര് നാട് മുടിയന്തിരാക്കും

നമ്മക്ക് കഞ്ഞി ഇല്ലെങ്കില്

ഏരിക്കെന്തനാ.

അഞ്ച് ആണ്ട് കയിഞ്ച് ഏര് വെരും

നമ്മട മക്കക്ക് ഒന്തു അറിയേലെ

ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.

 

പെരക്കം കഞ്ഞിണ്ടണ് നോക്കേലെ

പുത്തകം പടിക്കേലെ ,

പിന്നെന്തനാ,മണ്ണി കിളക്ക്ണ പണി കിട്ടുമാ ഇനീത്ത കാലത്ത്.

പുത്തെകടത്ത് പടിക്കുണു.

ഇനീല്ല കാലത്ത് ചീവിക്കണെങ്കി പടിക്കണും.

 

വെല്യേര് പറഞ്ചാ മക്ക കേക്കുമാ

ഏരിക്കേര്ടെ വയ്യ്

അന്യേര് പറയ്ണത്ങ്ക് തുള്ളും.

മക്കക്ക് എന്തന വേണ്ടിയെ

ഏര്ടെ ഇട്ടത്തങ്ക് ഏര്ടെ പോക്ക്.

നിങ്ക പടിച്ചാ നിങ്കക്ക് നല്ലെത്

കൊടി പിടിച്ച് നടന്താ കാര്യെല്ലെ

കാര്യം കാണുവാ ഏരെല്ലാ വെരു

 

നമ്മടെ കൈക്ക് മചി തേച്ചാ

പിന്നേര് നമ്മള കാണേലെ

കണ്ടാലും തിരിഞ്ചു പോകു.

ഏര് മാറേലെ നമ്മ മാറ്ണു.

നമ്മടെ നല്ലെയിങ്ക്.

ഏര്ടെ മക്ക പടിക്കു.

കറങ്ങ്ണ പങ്കരെ ചോട്ടില് കാറ്റ് കൊണ്ടിരിക്കു.

നമ്മടെ മക്ക വെയിലത്ത് തൊള്ള തൊറക്കും.

വരത്തം വന്താ നമ്മക്ക് നമ്മടെ

ടോട്ടറ് ഇണ്ടെങ്കി നല്ലതില്ലീ.

നമ്മടെ ടോട്ടറും,കലട്ടറും ,

വേണു.

ഏര്ടെ മക്കളപ്പോലെ നിങ്കളും

പടിക്കുണു.....................

 

****************************************

 

മലയാള പരിഭാഷ:

 പ്രകാശ് ചെന്തളം

 

അവർ ഈ നാട്

മുടിക്കും.

ആദിമക്കളുടെ വിലാപങ്ങൾ കാണില്ല. ഒരു പിടി വറ്റില്ലെങ്കിൽ അവർക്ക്‌ എന്താ

എല്ലാം കൺകെട്ടാണ്‌.

കടന്നു പോകെ അഞ്ചു

 വർഷം കഴിഞ്ഞ് പിന്നെയും

അവർ വരും

കണാത്ത ഊര് തേടി 

ആദി മക്കൾ ഒന്നും

അറിയുന്നതില്ല.

അവരുടെ കപട വാക്കുകളിൽ വീണിരിക്കുന്നു

ആദി മക്കൾ. 

 

സ്വന്തം കൂരയിൽ അന്നത്തിന് വകയുണ്ടോ എന്ന് പോലുമേ നോക്കിടാതെ

പുസ്തക താളുകൾ

മറിച്ചു നോക്കാതെ

കപട വാക്കുകളിൽ

അങ്ങനെ............

അച്ഛൻ കിളച്ച മണ്ണിൽ ഇനി

കിളച്ചുമറിക്കൽ ഉണ്ടാവില്ല.

ഇനി വരുന്ന കാലം

അറിവു നേടണം, പഠിക്കണം

അറിവ് ആയുധമാക്കണം.

മൂത്തൊര് ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും

ഒരു പാഠമാണത്രേ.

മറ്റുള്ളവരുടെ വാക്കിനു പിന്നാലെ പാഞ്ഞ്

സ്വയം തിരഞ്ഞ വഴികളിലൂടെ അവർ സഞ്ചരിക്കും.

ആദി മക്കൾ പഠിക്കണം.

അറിവാണു മുഖ്യം.

സകലരും

കൊടിക്കു പിന്നാലെ പാഞ്ഞ്

അർത്ഥമില്ലാത്ത ഒരു

പോക്കാണ്.

കാര്യം കാണാൻ അവർ കുതന്ത്രങ്ങൾ പലതും പയറ്റും 

നിങ്ങൾ അതിൽ വീഴാതിരിക്കുക.

വോട്ട് അടുക്കുമ്പോൾ കാണും 

പിന്നെ കാണില്ല.

ഈ വഴികളിൽ .

 

കണ്ടാലും മുഖം തിരിഞ്ഞ്, മുഖം തരാത്ത മട്ട് അവർ പോകും.

നാട് നീങ്ങിയാലും അവർ മാറില്ല

നാം മാറണം നമ്മുടെ വഴിയിൽ.

അവരുടെ മക്കൾ

പഠിച്ചു വളരുന്നു.

കറങ്ങുന്ന കസേരയിൽ

ഫാനിൻ്റെ ചുവട്ടിൽ അങ്ങനെ......

 

ആദിമക്കൾ കനലെരിയും വെയിലിൽ

കിതപ്പു ചൂടി അങ്ങനെ....

മാറ്റത്തിനു വേണ്ടി,

മാറണം

നാളെയുടെ ഒരു

ഡോക്ടർ ,കലക്ടർ

പിറക്കണം.

 ഈ ആദിമണ്ണിൽ.

അവരുടെ ചിന്തകൾക്കപ്പുറം

നാം ചിന്തിക്കണം.

 

രാജി രാഘവൻ :

കാസർഗോഡ് ജില്ലയിലെ കടുമേനി കടയക്കര താമസം.പത്താം ക്ലാസ് വിദ്യാഭ്യാസം.ഫെയ്സ്ബുക്ക് സാഹിത്യ ഗ്രൂപ്പായ "നല്ലെഴുത്ത് "ൽ 2017 മെയ് മാസത്തിൽ "ചിരുതേയി"എന്ന കഥ എഴുതി എഴുത്തിലേയ്ക്ക് ചുവടു വെച്ചു.

തുടർന്ന് ഒട്ടനവധി രചനകൾ ഓൺലൈൻ ഗ്രൂപ്പുകളിൽ എഴുതി."തുരുമ്പിച്ച സൈക്കിൾ"എന്ന രചനയാണ് ആദ്യമായി ഓഡിയോ ചെയ്തു യു ടൂബിൽ റിലീസ് ചെയ്തത് നല്ലെഴുത്തിലെ

സ്റ്റോറി ടെല്ലിങ് കപ്പിൾ ആണ്.

"ഗത്തിമേരാനയിലെ തണുത്ത രാത്രികൾ" എന്ന രണ്ടാമത്തെ രചന ഓഡിയോ ചെയ്തത് നല്ലെഴുത്തിലെ അംഗവും മാധ്യമ പ്രവർത്തകനുമായ "ഷിലിൻ പൊയ്യാറ"എന്ന ആളാണ്."യുവസാഗര ആർട്‌സ് &സ്പോർട്സ് എള്ളുവിള TVM

നടത്തിയ ഈ വർഷത്തെ സീനിയർ വിഭാഗം കവിത രചനമത്സരത്തിൽ "കൊറോണക്കാലത്തെ നിലവിളികൾ "എന്ന കവിതയ്ക്ക് രണ്ടാം സ്ഥാനവും ,ക്യാഷ് പ്രൈസും ലഭിച്ചു.

"ചിമിഴ്"എന്ന മാഗസിൻ ഗ്രൂപ്പിന്റെ മോഡറേറ്റർ കൂടിയാണ്.ചിത്രരചന, പാട്ട്,എന്നീ കലാപ്രവർത്തനവും ജീവിതത്തിൻ്റെ ഭാഗമായി കൊണ്ട് പോകുന്നു.

സാമൂഹ്യ സേവന രംഗത്തും സജീവമാണ്.

ഇതിനോടകം തന്നെ നിരവധി രചനകൾ എഴുതിക്കഴിഞ്ഞു.

2020 ഓഗസ്റ്റ്‌ പതിനാറിൽ ."മുടിയന്തിരാക്കണേര്"എന്ന കവിത എഴുതി. " മലവേട്ടുവ "ഗോത്ര ഭാഷയിൽ ആദ്യമായി ഒരു കവിത എഴുതി ഗോത്ര ഭാഷയിലും തുടക്കം കുറിച്ചു.

 

Profile Link:

https://www.facebook.com/raji.raghavan.167

Comments

(Not more than 100 words.)