കേരളപ്പെൺ കവികൾ - കേരളത്തിലെ സ്ത്രീകവികളുടെ സാംസ്ക്കാരിക വേദി The Keralappenkavikal - A Forum of Women Poets of Kerala.
കേരളപ്പെൺകവികൾ എന്ന മലയാളത്തിലെ സ്ത്രീകവികളുടെ ഇടം രൂപമെടുത്തിട്ടുള്ളത് നമ്മുടെ സാമൂഹിക - സാംസ്ക്കാരിക മേഖലകളെ കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്നുമാണ് . നടപ്പിലിരിക്കുന്ന ആണധികാരത്തിൻ്റെ സങ്കുചിത രീതികൾക്ക് ബദലായി ജൈവികമായ ചിന്തയും പുരോഗമനോന്മുഖമായ സർഗാത്മകതയും മുന്നോട്ടുവെച്ചു കൊണ്ട് കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യരോടൊപ്പം നിൽക്കുന്ന കവിതയുടെ രാഷ്ട്രീയമാണ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. അത് മർദ്ദിതരോടും അരികുവൽക്കരിക്കപ്പെട്ട എഴുത്തനുഭവങ്ങളോടും ചേർന്നു നിൽക്കുന്നതാണ്.
Keralappenkavikal is a space curated by the women poets of Kerala in order to democratise our social and cultural spaces. We uphold the politics of a poetic art that hinges on organic thought and progressive creativity beyond party politics and the narrowing norms of patriarchy that are prevalent now. It stands close to the marginalised and the writings that were hitherto sidelined .