എങ്കിൽ  -- മഞ്ജു കഞ്ചു ലി- വിവർത്തനം - സൗമ്യ പി എൻ

എങ്കിൽ  -- മഞ്ജു കഞ്ചു ലി- വിവർത്തനം - സൗമ്യ പി എൻ

എങ്കിൽ  -- മഞ്ജു കഞ്ചു ലി
***************************
സ്വതന്ത്ര വിവർത്തനം - സൗമ്യ പി.എൻ
**************************************

കാലിടറിയില്ലായിരുന്നെങ്കിൽ ഞാൻ വീണു പോയേനെ.
ആ കൊച്ചബദ്ധം പറ്റിയിരുന്നില്ലെങ്കിൽ എന്തൊരബദ്ധമായിത്തീർന്നേനെ എൻ്റെ ജീവിതം.
എൻ്റെ ഹൃദയത്തിൻ്റെ ആഴമളക്കാൻ ദൂരെയൊരു നെഞ്ചിടിപ്പു കൊണ്ടു പലവട്ടം വഴി തെറ്റിപ്പോയേനെ.
നീർച്ചാലൻ്റെ വഴി മാറ്റിയിരുന്നില്ലെങ്കിൽ വേലിയേറ്റം എന്നെ മുക്കിക്കളഞ്ഞേനെ.
പൂച്ചയുടെ മാന്തലേറ്റിരുന്നില്ലെങ്കിൽ കടുവയുടെ വായിലകപ്പെട്ടേനെ ഞാൻ.
ബേസ് ക്യാമ്പിൽ നിന്നു തന്നെ കാലിടറിയിരുന്നില്ലെങ്കിൽ 29000 അടി ഉയരെ നിന്ന് കീഴ്പോട്ടു വീണേനെ.
കാലിടറിയിരുന്നില്ലെങ്കിൽ അപകടം എന്നെ എന്നേക്കുമായി ബാധിച്ചേനെ.
ചെറിയൊരബദ്ധം പറ്റിയിരുന്നില്ലെങ്കിൽ
എന്തൊരു വലിയ തെറ്റായിത്തീർന്നേനെ ജീവിതം. 

IF 
*****
Had I not stumbled I would have fallen 

If that small mistake had not been made
how mistaken my life would have been 

To fathom my heart’s depths, how often
I would have been misled by the heartbeat of faraway 

Had I not been swept aside by a rivulet
the rising tide would have drawn me under 

If I hadn’t been grazed by the paws of a cat
I would have fallen into the mouth of a tiger 

If I hadn’t stumbled in the base camp itself
I would have plummeted from 29,000 feet 

If I hadn’t stumbled
a mishap would have marked me forever 

If a small mistake had not been made
how wrong my life would have been 

© Translation: 1998, Wayne Amtzis and Manju Kanchuli
From: The Minnesota Review, 1996

*****************************

മഞ്ജു കഞ്ചു ലി :

നേപ്പാളി നാടകകൃത്തായ ഭീം നിധി തിവാരിയുടെ മകളായ മഞ്ജു കഞ്ചു ലി ഇംഗ്ലീഷ് അധ്യാപികയും മനുഷ്യക്കടത്തിനിരകളായ സ്ത്രീകളുടെ കൗൺസലറുമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത തനിക്ക് ജീവിതം തന്നെയാണെന്ന് അവർ പറയുന്നു. സമൂഹത്തിലും വ്യക്തികളിലും മാറ്റം കൊണ്ടുവരാമെന്ന പ്രതീക്ഷയോടെ അവർ കവിതയെഴുതുന്നു. ദൈനംദിന ജീവിതത്തിൻ്റെ വിരസതകളെയും നിരാശയെയും കവിതയിലൂടെ മറികടക്കാനായിരുന്നു അവരുടെ ശ്രമം
***************************

സൗമ്യ പി. എൻ. :

ഇംഗ്ലീഷ് ,മലയാളം ഭാഷകളിലെ രചനകളുടെ എഡിറ്റിങ്, പരിഭാഷ എന്നിവ ചെയ്യാറുണ്ട്. സാഹിത്യ സംബന്ധിയായ ഏതാനും ലേഖനങ്ങൾ ആനുകാലികങ്ങളിലും വെബ് വീക്കിലികളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. ദക്ഷിണേഷ്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരികളുടെ  കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു.  ഭാഷാശാസ്ത്രഗവേഷകയാണ്. ഹൈദരാബാദ് EFL യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഭാഷാശാസ്ത്രത്തിൽ Ph Dയും ചെയ്തു . മലയാള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗത്തിൽ മൂന്നു വർഷം അധ്യാപികയായിരുന്നു. മലയാളത്തിൻ്റെ വാക്യഘടനയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
***************************

Comments

(Not more than 100 words.)