ഉപഹാരം
- ഫൊറൂ ഫറൂക്ക്സ്സാദ്
വിവർത്തനം : സൗമ്യ പി എൻ
കനത്ത രാത്രിയിൽ, ഇരുട്ടിൻ്റെ ആഴങ്ങളിൽ
നിന്നാണ് ഞാൻ പറയുന്നത്
ഞാൻ പറയുന്നത് രാവിൻ്റെ ആഴങ്ങളിൽ നിന്നാണ്
ചങ്ങാതീ, നീയെൻ്റെ വീട്ടിലേക്ക് വരുന്നെങ്കിൽ
എനിക്കായൊരു വിളക്കും
ആ ഇടവഴിയിലെ ആനന്ദിക്കുന്ന ആൾക്കൂട്ടത്തെ
നോക്കിക്കാണാനായി ഒരു ജനാലയും കൊണ്ടു വരൂ.
ഫൊറൂ ഫറോക്ക്സ്സാദ് :
പ്രശസ്ത ഇറാനിയൻ ഫെമിനിസ്റ്റ് കവി, സംവിധായിക.ഇറാനിയൻ ജനതയുടെ എക്കാലത്തേയും ആദരണീയയായ ആധുനിക കവിയായി കണക്കാക്കപ്പെടുന്നു.
സൗമ്യ പി. എൻ. :
ഇംഗ്ലീഷ് ,മലയാളം ഭാഷകളിലെ രചനകളുടെ എഡിറ്റിങ്, പരിഭാഷ എന്നിവ ചെയ്യാറുണ്ട്. സാഹിത്യ സംബന്ധിയായ ഏതാനും ലേഖനങ്ങൾ ആനുകാലികങ്ങളിലും വെബ് വീക്കിലികളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. ദക്ഷിണേഷ്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷാശാസ്ത്രഗവേഷകയാണ്. ഹൈദരാബാദ് EFL യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഭാഷാശാസ്ത്രത്തിൽ Ph Dയും ചെയ്തു . മലയാള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗത്തിൽ മൂന്നു വർഷം അധ്യാപികയായിരുന്നു. മലയാളത്തിൻ്റെ വാക്യഘടനയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.