പി. ഇ. ഉഷ

കവി. പരിസ്ഥിതി - സ്ത്രീവാദ പ്രവർത്തക. പാലക്കാട്‌, അലനല്ലൂർ  സ്വദേശി. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയിലും  കാലിക്കറ്റ്  സർവ്വകലാശാലയിലും  ജോലി ചെയ്തു. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ അട്ടപ്പാടിയിലെ അഹാഡ്സിൽ അസിസ്റ്റൻ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.  മഹിളാ സമഖ്യ ഡയരക്ടറായിരുന്നു. ആദിവാസി ഭാഷകളെക്കുറിച്ചു പഠിച്ചിട്ടുള്ള പി ഇ ഉഷ, ആദിവാസി ജീവിതത്തെക്കുറിച്ച് ധാരാളമെഴുതിയിട്ടുണ്ട്. 1980കളിൽ സഹ്യപർവ്വത പ്രദേശങ്ങളിലെ സസ്യ ജന്തു ജാലങ്ങളെയും പരിസ്ഥിതിയെയും കുറിച്ചു പഠിക്കാൻ ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയിൽ ഉടനീളം പങ്കെടുത്തു. ഇപ്പോൾ തിരുവനന്തപുരത്തു താമസം. ഇപ്പോൾ ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിൽ പ്രവർത്തിക്കുന്നു.

Comments

(Not more than 100 words.)