ഗായത്രി സുരേഷ് ബാബു

ഗായത്രി സുരേഷ് ബാബു

ഗായത്രി സുരേഷ് ബാബു


1996 നവംബർ 16ന് തൃശ്ശൂർ ജില്ലയിലെ നെരുവിശ്ശേരിയിൽ ജനിച്ചു. മനഃശാസ്ത്രജ്ഞയാണ്. അച്ഛൻ സുരേഷ്ബാബു നെരുവിശ്ശേരി, അമ്മ രാഗി സുരേഷ്ബാബു,  സഹോദരി ശ്രദ്ധ സുരേഷ്ബാബു. ചേർപ്പ് 
ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, സി എൻ എൻ ഗേൾസ് സ്കൂൾ, തൃശ്ശൂർ വിവേകോദയം  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.  പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ മനഃശാസ്ത്രത്തിൽ ബിരുദവും കർണാടക കേന്ദ്രീയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ചെറിയ കാലഘട്ടത്തേക്ക് കർണാടക കേന്ദ്രീയ സർവകലാശാലയിൽ അധ്യാപികയായി ജോലിചെയ്തിരുന്നു. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ മനഃശാസ്ത്രവിഭാഗം മേധാവിയായി രണ്ട് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളം ചിന്മയ വിശ്വവിദ്യാപീഠത്തിൽ  മനഃശാസ്ത്രവിഭാഗത്തിൽ അധ്യാപികയാണ്. സ്വതന്ത്രമനഃശാസ്ത്രഗവേഷണങ്ങൾ ചെയ്യുകയും ക്ലാസുകൾ എടുക്കുകയും ചെയ്യുന്നുണ്ട്. സ്കൂൾ പഠനകാലഘട്ടത്തിൽ മലയാളം, സംസ്കൃതം എന്നീ ഭാഷകളിൽ കലാസാഹിത്യമത്സരങ്ങളിൽ വിജയിയായിരുന്നു.  കോളേജ് കാലഘട്ടത്തിലാണ്  മലയാളകവിതാരചനയിലേക്ക് തിരിയുന്നത്. കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ രചനാമത്സരങ്ങളിൽ  പങ്കെടുക്കുകയും വിജയിയാവുകയും ചെയ്തിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയൽ വിദ്യാർത്ഥി കവിതാപുരസ്‌കാരം നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാതൃഭൂമി ഓൺലൈൻ, ആത്മ ഓൺലൈൻ, WTP ലൈവ്, ഇടം മാഗസിൻ എന്നീ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും രചനകൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. അമീർ ഗായത്രിയാണ് മകൻ.

Comments

(Not more than 100 words.)