ആഷ് അഷിത മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജനനം. ബെംഗളൂരുവിലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. പുസ്തകങ്ങൾ: മഷ്‌റൂം ക്യാറ്സ് (നോവൽ), മോഹനസ്വാമി (കന്നഡ ഗേ എഴുത്തുകാരനായ വസുധേന്ദ്രയുടെ കഥകളുടെ പരിഭാഷ), ജെന്നിഫറും പൂച്ചക്കണ്ണുകളും (ചെറുകഥാ സമാഹാരം). ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു. കൈരളി-അറ്റ്‌ലസ് സാഹിത്യ പുരസ്‌കാരം, ടി എം ചാക്കോ മാസ്റ്റര്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകള്‍ നേടി. ഏതാനും കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം റെഡ്ലീഫ് എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് ജേര്‍ണലിലും ജര്‍മന്‍ വിവര്‍ത്തനങ്ങള്‍ STRASSENSTIMMEN (സ്ട്രീറ്റ് വോയ്സ്) എന്ന ജര്‍മന്‍ ജേര്‍ണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.'