സമകാലീന മലയാള സാഹിത്യത്തിലെ സൗമ്യവും ശക്തവുമായ സാന്നിധ്യമാണ് വി.എം ഗിരിജ. 1961 ൽ ഷൊർണൂരിനടുത്ത് പരുത്തിപ്രയിൽ ജനിച്ചു.അച്ഛൻ വാസുദേവഭട്ടത്തിരിപ്പാട് . അമ്മ ഗൗരി. പട്ടാമ്പി കോളേജിലായിരുന്നു പഠനം .ആകാശവാണിയിൽ പ്രോഗ്രാം അനൗൺസർ ആണ്. 1999ൽ ആറ്റൂർ രവിവർമ്മ എഡിറ്റ് ചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ കവിതകൾ ഉൾപ്പെട്ടിരുന്നു.പ്രണയം ഒരാൽബം എന്ന ആദ്യ കവിതാ സമാഹാരം പ്രേം ഏക് ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രധാന കൃതികൾ
ബുദ്ധപൂർണിമ
പ്രണയം ഒരാൽബം
ജീവജലം
ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ
പെണ്ണുങ്ങൾകാണാത്തപാതിരാനേരങ്ങൾ
പാവയൂണ്
ഒരിടത്തൊരിടത്ത്
3 ദീർഘകവിതകൾ
https://tinyurl.com/vmgirija
അവാർഡുകൾ
കേരള സാഹിത്യ അക്കാദമി അവാർഡ്(2018)
ചങ്ങമ്പുഴ പുരസ്ക്കാരം