മുണ്ടങ്കാവിൽ ലീലാമ്മയുടെയും പുതിയകുന്നേൽ ജോർജ്ജിൻ്റെയും മകളായി കണ്ണൂർ ജില്ലയിലെ പുളിങ്ങോത്തു ജനിച്ചു. പാലാവയൽ സെൻ്റ് ജോൺസ് ഹൈസ്കൂൾ , കോഴിക്കോട് പ്രൊവിഡൻസ് കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും മലയാളത്തിൽ പി.എച്ച്. ഡിയും. കണ്ണൂർ, കാസർഗോസ് ജില്ലകളിലെ വിവിധ കോളേജുകളിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.
മണിക്കൂർ സൂചിയുടെ ജീവിതം (കവിതാ സമാഹാരം), മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം (കവിതാ സമാഹാരം), ഗോവിന്ദ പൈ (ജീവചരിത്രം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടി. പുരുഷോത്തമൻ ജീവിത പങ്കാളിയും ആസാദ് റോഷൻ, ആഷിഖ പർവീന എന്നിവർ മക്കളുമാണ്.