കെ എസ്‌ ശ്രുതി

കെ എസ്‌ ശ്രുതി

1987 ഫെബ്രുവരി 11ന് ജനനം. തൃശ്ശൂർ ചാവക്കാട് സ്വദേശം. മാധ്യമപ്രവർത്തകയും അധ്യാപികയും സാമൂഹിക പ്രവർത്തകയുമാണ്. അച്ഛൻ സുരേഷ് കുമാർ, അമ്മ സതി സുരേഷ്, സഹോദരൻ സംഗീത് സുരേഷ്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ്, ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നിന്ന് ഫംഗ്ഷണൽ ഇംഗ്ലീഷിൽ ബിരുദവും ഇരിങ്ങാലക്കുട സെന്റ് ജോസഫസ് കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി. 

കോപ്പി റൈറ്റർ, മാധ്യമപ്രവർത്തക, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് റൈറ്റർ, അധ്യാപിക തുടങ്ങിയ തസ്തികകളിൽ ജോലിചെയ്തിരുന്നു. നിലവിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. കൂടാതെ മാധ്യമ പഠനം, സ്ത്രീ സമത്വം, പാരന്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ പൊതു ക്ലാസുകൾ എടുക്കുന്നുണ്ട്. കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസിന്റെ ഭാഗമായ സിവിൽ ഡിഫൻസ് ദുരന്തരക്ഷാപ്രവർത്തന സേനയിലും സേവനമനുഷ്ഠിക്കുന്നുണ്ട്. ഗുരുവായൂരിലെ സാംസ്കാരിക സംഘടനയായ സമത്വ സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. 

പഠനകാലത്ത് കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറി ആയിരുന്നു. കോളേജ് കാലഘട്ടത്തിലാണ്  മലയാളകവിതാരചനയിലേക്ക് തിരിയുന്നത്. 

സഹകരണ ജീവകാരുണ്യ സമിതിയുടെ പ്രതിഭ പുരസ്‌കാരം, കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസസിന്റെ സദ് സേവാ മെഡൽ, ചാവക്കാട് നഗരസഭ വാർഡ് കൂട്ടായ്മയുടെ സാംസ്കാരിക സാമൂഹിക സേവനങ്ങൾക്കുള്ള സമഗ്ര സേവാഡൽ തുടങ്ങിയവ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും രചനകൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇഷാൻ, പാർവണ എന്നിവർ മക്കളാണ്. 

പുസ്തകങ്ങൾ 

1. നിഴൽചായങ്ങൾ (കവിതകൾ), കേരള ബുക്ക്‌ ട്രസ്റ്റ്, കോഴിക്കോട് 
2. ഓൺ എയർ (ലേഖനങ്ങൾ), കൈരളി ബുക്സ്, കണ്ണൂർ
3. നാൽവഴികൾ (കവിതകൾ), മൺസൂൺ ബുക്സ്, തൃശൂർ
4. On Air (English translation of my book), ഓദേഴ്സ് പ്രസ്, ഡൽഹി

Comments

(Not more than 100 words.)