ഇ.എം.സുരജ മലപ്പുറം ജില്ലയിലെ ആലങ്കോട്, 1982 മെയ് 25 ന് ജനനം. അച്ഛൻ: ടി.പി.സൂര്യനാരായണൻ, അമ്മ: ഇ.എം. രമണി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും മലയാളസാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും. ഓണം മലയാള കവിതയിൽ- വൈലോപ്പിളളി, ഇടശ്ശേരി,പി കുഞ്ഞിരാമൻ നായർ എന്നിവരെ മുൻനിർത്തി ഒരു പoനം എന്ന വിഷയത്തിൽ എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. ഇപ്പോൾ ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ അദ്ധ്യാപിക. 2021 ലെ അബുദാബി ശക്തി- തായാട്ട് അവാർഡ്, 2020ലെ ഇടശ്ശേരി സാഹിത്യ പുരസ്ക്കാരം, 2019ലെ കേരള സാഹിത്യ അക്കാദമി തുഞ്ചൻ പുരസ്ക്കാരം, 2012ലെ വള്ളത്തോൾ വിദ്യാപീഠം 'സാഹിത്യമഞ്ജരിപുരസ്ക്കാരം, 2004 ലെ 'വൈലോപ്പിള്ളി കവിതാ പുരസ്ക്കാരം', 'അങ്കണം അവാർഡ്', ' തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ, മാതൃഭൂമി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന മത്സരത്തിൽ സമ്മാനാർഹയായി. 'കവിതയിലെ കാലവും കാല്പാടുകളും' (ഒലിവ്, കോഴിക്കോട്), 'മാരാരുടെ നിരൂപണം വഴിയും പൊരുളും', 'മലയാള കാവ്യ പരിണാമം - വള്ളത്തോളിന്റെ സംഭാവന' (രണ്ടും വള്ളത്തോൾ വിദ്യാപീഠം, ശുകപുരം) എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'കവിതയുടെ കാലാതീത സഞ്ചാരങ്ങൾ' എന്ന ലേഖന സമാഹാരം (ലാൽ ബുക്സ്, തൃശൂർ) എഡിറ്റു ചെയ്തു. ആദ്യ കവിതാ സമാഹാരം, 'ഒരിലക്ക് എങ്ങനെയൊക്കെ പറക്കാം' ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ചു. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. സഹോദരൻ: ഇ.എം.സൂരജ്, ഭർത്താവ്: സുധീർ പി, മകൻ: അഭയ് നാരായണൻ.