മാധവിക്കുട്ടി (കമലാ ദാസ്/കമലാ സുരയ്യ)

മാധവിക്കുട്ടി (കമലാ ദാസ്/കമലാ സുരയ്യ)

(1934 - 2009)


തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളത്ത് നാലപ്പാട്ട്  കുടുംബത്തിൽ 1934 മാർച്ച് 31ന്  മാധവിക്കുട്ടി ജനിച്ചു . പ്രശസ്ത കവി നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി പത്രത്തിൻ്റെ മാനേജിംഗ് എഡിറ്ററായിരുന്ന വി.എം.നായരുടെയും,  മകളാണ് മാധവിക്കുട്ടി. പതിനഞ്ചാം വയസ്സിൽ മാധവദാസിനെ വിവാഹം ചെയ്തതോടെ കമലാദാസായി. ഇംഗ്ലീഷിൽ കമലാദാസ് എന്ന പേരിലും മലയാളത്തിൽ മാധവിക്കുട്ടി എന്ന പേരിലും എഴുതി. 1999ൽ ഇസ്ലാം മതത്തിൽ ചേരുകയും കമല സുരയ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകളും  ചെറുകഥകളും നോവലുകളും എഴുതി.  2009 മെയ് 31 ന് അന്തരിച്ചു. 

കവിത, കഥ, നോവൽ, ആത്മകഥ, ഓർമ്മക്കുറിപ്പുകൾ എന്നിങ്ങനെ വ്യത്യസ്ത സാഹിത്യ മേഖലകളിലായി ധാരാളം സാഹിത്യ കൃതികൾ മാധവിക്കുട്ടിയുടേതായി ഉണ്ട്. എൻ്റെ കഥ, വിഷാദം പൂക്കുന്ന മരങ്ങൾ എന്നിവ മാധവിക്കുട്ടിയുടെ ആത്മകഥകളും ബാല്യകാല സ്മരണ, നീർമാതളം പൂത്ത കാലം, വർഷങ്ങൾക്കു മുമ്പ് ,ഡയറിക്കുറിപ്പുകൾ, ഒറ്റയടിപ്പാത എന്നിവ സ്മരണകളുമാണ് .ആത്മകഥകളിലും സ്മരണകളിലുമെന്നപോലെ കഥകളിലും നോവലുകളിലുമെല്ലാം മാധവിക്കുട്ടിയുടെ ജീവിതവും നിലപാടുകളും വെളിപ്പെടുന്നു. മലയാളിയുടെ സദാചാര പൊതുബോധത്തിനെ  സംഭ്രമിപ്പിച്ച  എഴുത്തുകാരിയാണ് . 

1973 ൽ എഴുതിയ എൻ്റെ കഥ എന്ന അവരുടെ ആത്മകഥ ഏറെ വിവാദങ്ങളുണ്ടാക്കി. ജീവിതത്തിലും എഴുത്തിലും തീവ്രവും വ്യത്യസ്തവുമായ നിലപാടുകൾ മാധവിക്കുട്ടിക്ക് ഉണ്ടായിരുന്നു. 1984 ൽ മാധവിക്കുട്ടി സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം ചെയ്തു.

മാധവിക്കുട്ടിയെ കുറിച്ച് The Love Queen of Malabar ; Memoir of a Friendship with Kamala Das എന്ന പേരിൽ മർളി വെയ്സ്ബോഡ് എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്.'


അംഗീകാരങ്ങൾ

എഴുത്തച്ഛൻ പുരസ്ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, കെൻ്റ് അവാർഡ്,ആശാൻ വേൾഡ് പ്രൈസ്,ഏഷ്യൻ പൊയട്രി പ്രൈസ്,  തുടങ്ങി ഒട്ടേറെ അവാർഡുകൾ.1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഓഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്‍റ്‌, " പോയറ് " മാസികയുടെ ഓറിയന്‍റൽ എഡിറ്റര്‍ തുടങ്ങിയ  പ്രമുഖ സ്‌ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ

മൂന്നു നോവലുകൾ, കടൽ മയൂരം, ഭയം എന്റെ നിശാവസ്ത്രം, എന്റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, എന്റെ കഥ, ബാല്യകാല സ്മരണകൾ, വർഷങ്ങൾക്കു മുൻപ്, ഡയറിക്കുറിപ്പുകൾ, നീർമാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി ചന്ദന മരങ്ങൾ, മനോമി, വീണ്ടും ചില കഥകൾ, ഒറ്റയടിപ്പാത, എൻ്റെ കഥകൾ,, സുരയ്യ പാടുന്നു, അമ്മ, സസ്നേഹം, 'യാ അല്ലാഹ്, കവാടം (സുലോജനയുമോത്ത്), അമാവാസി  (കെ.എൻ.മോഹനവർമ്മയുമൊത്ത്), വണ്ടിക്കാളകൾ (2005 അവസാനകൃതി), മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം.

ഇംഗ്ലീഷ്

Summer in calcutta (1965), The Decents (1967), The Old play house and other poems (1983), Collected Poems (1984), Only the soul Knows how to sing (1997), Ya Allah (2001).

Comments

(Not more than 100 words.)