ദ്വിഭാഷാ കവി, വിവർത്തക, ശാസ്ത്രാദ്ധ്യാപിക, ഗവേഷക.കവിതകളും ലേഖനങ്ങളും നവമാധ്യമങ്ങളിലും ഓൺലൈൻ - അച്ചടി മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വരുന്നു. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, മാധ്യമം,അന്യോന്യം, മുംബൈ കാക്ക, തോർച്ച സമാന്തര മാസിക, സമകാലിക മലയാളം, ഭാഷാപോഷിണി, പ്രസാധകൻ, ശാന്തം,പാഠഭേദം, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും iemalayalam, WTPlive, Asiaville, Truecopy, Azhimukham മുതലായ e -zine - കളിലും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം കവിതകൾ ജർമ്മനിലേക്കും ഇംഗീഷിലേയ്ക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും സ്ട്രീറ്റ് വോയിസ്, ബോർഡർലെസ്സ് ജേർണൽ മുതലായ പ്രസിദ്ധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.സ്റ്റാലിനയുടെ കവിതാവതരണം കന്നട കവി മംമ്ത സാഗറും പ്രശസ്ത ഇറ്റാലിയൻ കലാകാരി ആൻജെ സ്റ്റെന്നും സംയുക്തമായി ക്യൂറേറ്റ് ചെയ്യുന്ന ആർട്ട് ഇൻസ്റ്റലേഷൻ വർക്ക് - ഗ്ലോബൽ റക്ക്സാക്ക് പോയട്രി പ്രോജക്ടിൻ്റെ ഭാഗമായി ഇറ്റലിയിലെ ലിറ്റിൽ മ്യൂസിയം ഓഫ് പോയട്രിയിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്.
ആദ്യ കവിതാ സമാഹാരം - 'വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ ' 2021-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസാധകർ.ഇംഗ്ലീഷ് സമാഹാരം പണിപ്പുരയിലാണ്.
സാഹിത്യത്തിനൊപ്പം പ്രവർത്തനമേഖലയായ വിദ്യാഭ്യാസരംഗത്ത് ശാസ്ത്രാധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി(UK) യുടെ ഇൻസ്പിരേഷണൽ സയൻസ് പ്രോഗ്രാം ഫോർ ഇൻഡ്യൻ സയൻസ് ടീച്ചേഴ്‌സ് പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷകയാണ്.