ഡോണ മയൂര.

ഡോണ മയൂര.

ഡോണ മയൂര.

തിരുവനന്തപുരം ജില്ലയിലെ ആറാംന്താനത് 1978 ജൂലൈ 1 ന് ജനിച്ചു. കവി(ഗദ്യം/ദൃശ്യം), ചിത്രകാരി, കഥാകൃത്ത്,   തിരക്കഥാകൃത്ത്, ഗാനരചയിതാവ്, കോളമിസ്റ്റ്. രണ്ട് ദശാബ്ദത്തിലേറെയായി പ്രവാസി.  കാലിഗ്രാഫി ഗ്രാഫിക്ക് കഥകളുടെ സ്രഷ്‌ടാവ്‌.

മലയാളത്തിൽ രണ്ട്‌ കവിതാസമാഹാരങ്ങൾ. ഐസ് ക്യൂബുകൾ (2012), നീല മൂങ്ങ, ഒന്നാം പതിപ്പും രണ്ടാം പതിപ്പും (2019) ഇൻസൈറ്റ് പബ്ലിക്ക, ഇന്ത്യ. ദൃശ്യകവിതാസമാഹാരങ്ങൾ സ്വീഡനിൽ നിന്നും കാനഡയിൽ നിന്നും പബ്ലിഷ് ചെയ്തിട്ടുണ്ട്.ലിസണിങ്ങ് ടു റെഡ് (2018), എക്കോസ് (2019), ലാങ്ഗ്വജ് ലൈൻസ് ആന്റ് പോയട്രി (2020), Ritu|Season (2022).  

കേരള കവിത, നാലാമിടം, വുമൺ പോയറ്റ്സ് ഓഫ് കേരള-ന്യു വോയിസസ്സ്, എ ഹിസ്റ്ററി ഓഫ് വിഷ്വൽ ടെക്സ്റ്റ് ആർട്ട് (യു.കെ), ജൂഡിത് വുമൺ മേക്കിങ് വിഷ്വൽ പൊയട്രി (സ്വീഡൻ ) തുടങ്ങിയ ആന്തോളജികളിലും, ഇന്ത്യൻ ലിറ്ററേച്ചർ, മലയാളം ലിറ്റററി സർവ്വേ, സാഹിത്യലോകം എന്നിവിടങ്ങളിലും, ആനുകാലികങ്ങളിലും ഓൺലൈൻ അടക്കമുള്ള മറ്റു സമാന്തര പ്രസിദ്ധീകരണങ്ങളിലും കവിതകളും ദൃശ്യകവിതകളും പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. ഫ്രഞ്ച്, ജർമ്മൻ ഉൾപ്പെടെ എട്ടു ഭാഷകളിലേക്ക് കവിതകൾ പരിഭാഷപ്പെട്ടിട്ടുണ്ട്. പോണ്ടിച്ചേരി സർവ്വകലാശാലയുടെ മലയാളം സിലബസിൽ ഡോണയുടെ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ.തോമസ് ഐസക്ക് 2018ലെ കേരള ബജറ്റിൽ ഡോണയുടെ കവിതാ വരികൾ ഉദ്ധരിക്കുകയുണ്ടായി.

നോട്ടബിൾ തിരക്കഥ: ഹോം കോളിംഗ് (ടെലിഫിലിം. 45 മിനിറ്റ്. വർഷം, 2014).
നോട്ടബിൾ മ്യൂസിക്ക് ആൽബം: ഈണം. വർഷം, 2009. 

കാനഡ, ഇറ്റലി, സ്പെയിൻ, പോർച്ച്യുഗൽ, പോളണ്ട്‌, യു.എസ്സ്‌.എ, സ്വിസർലാന്റ്  എന്നിവിടങ്ങളിലായി ദൃശ്യകവിതകൾ 30ലതികം തവണ പ്രദര്‍ശനങ്ങൾക്കായി ക്ഷണിക്കപ്പെട്ടു.  ഇറ്റലിയിൽ സിസിലിയിലും ദാനിസിനി  സോഷ്യൽ മ്യൂസിയത്തിലും  സ്ഥിര പ്രദർശ്ശനത്തിനായി ദൃശ്യകവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കൈരളി യു.എസ്.എ അവാർഡ് ( 2019), സൂര്യ ട്രസ്റ്റ് പവിത്രഭൂമി പുരസ്ക്കാരം ( 2012 ) ,തലശ്ശേരി രാഘവൻ സ്മാരക കവിതാ പുരസ്ക്കാരം (2011), WTPlive Award (2021) എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി അറുപതുമുതൽ സമകാലികരായവർ വരെ ഉൾപ്പെട്ട, മോസ്റ്റ് ഇന്നൊവേറ്റീവായ  മുൻനിര കവികളുടെ ഇന്റർനാഷണൽ എക്സിബിറ്റിൽ, ഹങ്കേറിയൻ അക്കാദമി റോം, ഇറ്റലിയിൽ തന്നെ വീണ്ടും  മ്യൂസിയം ഓഫ് കൻറ്റെമ്പറെറി ആർട്ട് എന്നിവിടങ്ങളിൽ അഗസ്റ്റോ ഡി കാംപോസ്,യോകോ ഓനോ, ജോൺ കേജ്‌, ആന്ദി വാർഹോൾ ഉൾപ്പെടെയുള്ളവരുടെ കൂടെ ദൃശ്യകവിതകളും ചിത്രങ്ങളും  എക്സിബിറ്റ് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടു. WAAVe Global Gallery Women Asemic Artists and Visual Poets(യു.എസ്സ്.എ) എന്ന ആന്തോളജിയുടെ കോ-എഡിറ്ററുമായിരുന്നു.  യു.എസ്സിലെ കവിയും ദൃശ്യകവിയുമായ ടെറി വിറ്റിക്കിനൊപ്പവും, കാനഡയിലെ നോവലിസ്റ്റും കവിയും ദൃശ്യകവിയുമായ ഗാരി ബാർവിനുമൊപ്പം ചേർന്ന് ആവിഷ്‌ക്കരിച്ച ദൃശ്യകവിതകൾ  കാനഡയിൽ നിന്നും പബ്ലിഷ്  ചെയ്തിട്ടുണ്ട്. ഗാരി ബാർവിനൊപ്പം മ്യൂസിയം ഓഫ് ലിറ്ററേച്ചർ അയർലണ്ടിൽ (MoLI) പെർഫോമൻസ് പൊയട്രി അവതരിപ്പിച്ചു. ഇന്ത്യയിലും വിദേശത്തും വിവിധ യൂണിവേഴ്സിറ്റികളിൽ ഇന്നൊവേറ്റീവ് പൊയട്രി, വിഷ്വൽ പൊയട്രി, കൻറ്റെമ്പറെറി പൊയട്രി എന്നീ വിഷയങ്ങളിൽ ക്ഷണപ്രകാരം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എം.എഫ്.എ ഓഫ് ദ അമേരിക്കാസിൽ ‘പൊയട്രി ഇൻ ദ എക്സ്പാൻഡഡ്‌ ഫീൽഡിൽ’ സള്ളിവൻ സ്കോളർ.

Comments

(Not more than 100 words.)