കവിത - അംബിക പൊന്നത്ത്

കവിത - അംബിക പൊന്നത്ത്

എന്നിൽ നീ!

     - അംബിക പൊന്നത്ത്

      

വളർച്ചയിൽ തന്നെ ഇല്ലായ്മ ചെയ്യുന്ന കുഞ്ഞിന്റെ രോദനം പോൽ 

ആകാശവും ഭൂമിയും 

കാണാതെ പോകുന്നവരുടെ 

പതിയിൽ മുറിഞ്ഞ സ്വപ്നം പോലെ 

തലോടനെത്തുന്ന കാറ്റിനെ തല്ലി തോൽപ്പിക്കാൻ ഓടിയെത്തുന്ന 

പാ കമാകാത്ത മനസ്സുപോലെ 

നീ, എന്നെ പിൻതുടർന്നെത്താറുണ്ട്.

കാണുന്ന കാഴ്ചകൾ മറയും വരെ,

സ്വന്തമായ ചിലതൊക്കെ

നഷ്ടമാണെന്നറിയുന്ന 

നിമിഷത്തിൻ വേദന പോൽ 

എവിടെയോ ഓടി നിർത്തി 

കിതപ്പു മാറ്റിയ 

മുയൽകുഞ്ഞിനെ പോലെ 

ചിലപ്പോൾ ഇങ്ങനെയും 

എന്നിൽ നിറയാറുണ്ട് നീ.

      അക്ഷരങ്ങളിൽ അഗ്നിയും പ്രണയവും 

സ്നേഹവും നിറച്ചു നീ തന്നു

വാക്കുകളിൽ, എന്റെ സ്വപ്നവും 

പ്രതീക്ഷയും പ്രതികാ രവുമായി.

     ഇപ്പോൾ,

കവിത മരിച്ച മനസ്സുമായി 

ഇയാംപാറ്റകളെ പോലെ 

ഭ്രാന്തൻ ചിന്തകളായി 

പലപ്പോഴുമെന്നെ തൊട്ടുണർത്തുന്നു നീ.

 

******************

അംബിക പൊന്നത്ത് :

ഹൈസ്കൂൾ അദ്ധ്യാപിക GHSS കോട്ടോടി, കാസറഗോഡ്

************************************

Comments

(Not more than 100 words.)