ശ്രീദേവി എസ് കർത്താ ജനനം 1966 .കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം . ജർമൻ സാഹിത്യത്തിൽ ബിരുദാനന്തര ഡിപ്ലോമ കേരളത്തിലെ ആദ്യത്തെ മലയാളം പോർട്ടൽ ആയ 'വെബ് ലോക'ത്തിൽ ആദ്യത്തെ വനിതാ ഓൺലൈൻ പത്ര പ്രവർത്തക. Kerala literacy Mission പത്രത്തിന്റെ സബ് എഡിറ്റർ .ദൂരദർശൻ ഉൾപ്പടെ ഉള്ള ദൃശ്യ മാധ്യമങ്ങളിൽ സ്ക്രിപ്റ്റ് റൈറ്റെർ ഇന്റർവ്യൂർ. .ഇപ്പോൾ മുഴുവൻ സമയ പ്രകൃതി,മൃഗാവകാശ പ്രവർത്തക .പീപ്പിൾ ഫോർ അനിമൽസ് എന്ന ദേശിയ സംഘടനയുടെ ട്രസ്റ്റ് ബോർഡ് അംഗം. .ജീവിതപങ്കാളി ചിത്രകാരനും ഫൈൻ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പാളുമായ എ.എസ് സജിത് . പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
=>കണ്ടെന്നുമവൾ കണ്ടതേയില്ലെന്നും (കവിത . )
=>വിരൂപി (കഥകൾ തൃശ്ശൂർ കറന്റ് )
=>ഓ എന്ന കാലം (അച്ചടിയിൽ ഡിസി ബുക്സ് )
കേരള കവിത, തിളനില ,തുടങ്ങി അനേകം പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പ്രധാന ചില വിവർത്തനങ്ങൾ
=>ഉയിരടയാളങ്ങൾ (മിലൻ കുന്ദേര , ഡിസി ബുക്ക്സ് )
=>ആയിരം കൊറ്റികൾ പറക്കുന്നു (യാസുനാരി കവാബത്ത .ഡിസി ബുക്ക്സ് )
=>ചോരച്ചെമ്പരത്തി (ചിമ്മാമന്റെ അഡ്ച്ചി ഡിസി ബുക്ക്സ് )
=>ചിത്രഗ്രീവൻ (ധൻ മോഹൻ മുഖർജി )
=>കുരുമുളകിന്റെ സുഗന്ധം (കാവേരി നമ്പീശൻ ഡിസി ബുക്ക്സ് )
=>ടാഗോറിന്റെ സമ്പൂർണ കൃതികളിലെ കഥകൾ (ഡിസി ബുക്ക്സ് )
=>കാലാതീതം (എപിജെ അബ്ദുൽ കലാം .തൃശൂർ കറന്റ് )
=>ആഫ്രിക്കൻ കവിതകൾ (Rainbow )
=>ബെൽ ജാർ (സിൽവിയ പ്ലാത്. Rainbow)
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നു വേണ്ടി ഒരു പാട് ബാലസാഹിത്യ കൃതികൾ
ഖലീൽ ജിബ്രാൻ,യോനെസ്ക്കോ ,
ലോർക എന്നിവരുടെ കൃതികളുടെ രംഗഭാഷ്യങ്ങൾ
2017ൽ Project Art Humane എന്ന പേരിൽ കേരളത്തിലെ പ്രമുഖ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഒരു പെയിന്റിംഗ് എക്സിബിഷൻ ക്യുറേറ്റ് ചെയ്തു.
പുരസ്കരങ്ങൾ
2013 കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് . ബാല സാഹിത്യ പുരസ്ക്കാരം നേടി
2015. IMAയുടെ Best Women Empowerment അവാർഡ്