അജിത.എം.കെ

അജിത.എം.കെ

അജിത.എം.കെ കോട്ടയം ജില്ലയിലെ തെക്കുംമുറിയിൽ ആണ് ജനനം.  വിവിധ കോളേജുകളിലായി മലയാളം ഐച്ഛിക വിഷയമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും. പൂർത്തിയാക്കി. വിദ്യാഭ്യാസ കാലങ്ങളിൽ തന്നെ എഴുതി തുടങ്ങിയിരുന്നു.ആനുകാലികങ്ങളിലും ലിറ്റിൽ മാഗസിനുകളിലും കഥകൾ, കവിതകൾ ,ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
 നിഴൽ മരങ്ങൾ പൂക്കുന്നിടം  ( 2017 ),  വിരലുകളുടെ ആകാശം ( 2019) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.എം.ബി.മനോജ് എഡിറ്റ് ചെയ്ത  വിദ്യാർത്ഥി പബ്ലിക്കേഷന്റെ 'മുദിത - മലയാളത്തിലെ ദലിത് പെൺ കവിതകൾ  ' , ' ,ഫോളിയോ പബ്ലിക്കേഷന്റെ 'ആകാശവും ഭൂമിയും തൊട്ട് ' എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ വന്നിട്ടുണ്ട്.  2016ലെ ' പരസ്പരം ' മാഗസിൻ ഏർപ്പെടുത്തിയ കഥാപുരസ്ക്കാരം ,2019 തൃശൂർ ചേന്തിണ യുവ എഴുത്തുകാർക്ക് നൽകിയ പുരസ്ക്കാരം, കലാജനത 2018-19 കാവ്യപുരസ്ക്കാരം,  2018 ലെ  ആദി ജനസഭയുടെ എഴുത്തുകാർക്കുള്ള പുരസ്ക്കാരം ,അംബേക്കർ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . ഇപ്പോൾ കോട്ടയം ജില്ലയിലെ തെക്കുംമുറിയിലാണ് താമസം. അച്ഛൻ എം.കെ കുട്ടപ്പൻ, അമ്മ ഓമന കുട്ടപ്പൻ, ഭർത്താവ് ഷാലു.പി.വി.

Comments

(Not more than 100 words.)