ബിന്ദു സജീവ്

ബിന്ദു സജീവ്

ബിന്ദു സജീവ്

1979 മെയ് 9ന് കോഴിക്കോട് ജനനം. അച്ഛൻ പി പരമേശ്വരൻ നായർ (late ) സതേൺ റെയിൽവേയിൽ (ഇലക്ട്രിക്ക് ഡിപ്പാർട്ട്മെന്റ്) ഉദ്യോഗസ്ഥനായിരുന്നു. അമ്മ അംബിക .  

2000 മുതൽ ബെംഗളൂരുവിൽ താമസിക്കുന്നു .ഭർത്താവ് സജീവ് ബെംഗളൂരുവിൽ ഒരു ഇലക്ട്രോണിക്സ് & മാനുഫാക്ചറിങ് കമ്പനിയിൽ പ്രൊഡക്ഷൻ മാനേജർ ആണ് . മകൾ അഞ്ജലി ബെംഗളൂരു സെന്റ് ജോസഫ് കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് ,കാലിക്കറ്റ് യൂണിവേഴ്സിറ്റി , ഭാരതീയ വിദ്യാ ഭവൻ (തൃശൂർ ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

പത്താം ക്‌ളാസ് മുതൽ കവിത എഴുതി തുടങ്ങി . സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ജില്ലാ തലത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. മാധ്യമം ,ദേശാഭിമാനി , സമകാലിക മലയാളം തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 2018 ൽ തലശ്ശേരി രാഘവൻ സ്മാരക കവിതാ പുരസ്‌കാരം ലഭിച്ചു. പ്രഥമ പുസ്തകം അച്ചടിയിൽ

മാതൃഭൂമി ഡെയ്‌ലി , വൺ ഇന്ത്യ ,ടൈംസ് ഇന്റർനെറ്റ് , ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ,

(ഫ്രീലാൻസ്), പബ്ലിക് വൈബ് എന്നിവിടങ്ങളിൽ റിപ്പോർട്ടർ/ സബ് എഡിറ്റർ ആയും സ്പോർട്സ് ഇന്ററാക്ടീവിൽ മലയാളം റൈറ്റർ ആയും പ്രവർത്തിച്ചു. ഇപ്പോൾ യൂണിഫോർ എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ മലയാളം കൺസൽട്ടൻറ് ആയി വർക്ക് ചെയ്യുന്നു

 

Comments

(Not more than 100 words.)