ലിജിന. കടുമേനി കാസർഗോഡ് ജില്ലയിലെ കടുമേനി സർക്കാരി ഗോത്ര ഗ്രാമത്തിൽ കുഞ്ഞിരാമൻ, ലക്ഷ്മി ദമ്പതികളുടെ മകളായി ജനനം. കടുമേനി S.N. D. P. A. U. P സ്കൂൾ, കടുമേനി സെന്റ് മേരീസ് ഹൈ സ്കൂൾ, G.M.R.H.S. പരവനടുക്കം . ചെറുപുഴ ശ്രീ ശങ്കരാചാര്യ, മുന്നാട് സഹകരണ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ പെരുവട്ടം ഊരിൽ ഫെസിലിറ്റേറ്ററായി ജോലി ചെയ്യുന്നു. സ്കൂൾ കാലഘട്ടം മുതൽക്കേ എഴുതി തുടങ്ങിയിരുന്നു. കഥ, കവിത, ആൽബം ഗാനങ്ങൾ എന്നിവ എഴുതുന്നു.കൂടുതലായും ഗോത്ര ഭാഷ കവിതകളാണ് എഴുതാറുള്ളത് പെൺചിമിഴ്, നല്ലെഴുത്ത്, മെറൂൺ imprints തുടങ്ങിയ e മാഗസിനുകളിലും മാധ്യമം, മറുവാക്ക് തുടങ്ങിയ മാഗസിനുകളിലും കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഗോത്ര കവിതകൾ എന്ന പുസ്തകത്തിലും മെറൂൺ imprints ന്റെ വെയിൽ പൂക്കൾ എന്ന പുസ്തകത്തിലും കവിതകൾ വന്നിട്ടുണ്ട്. പ്രധാന ഗോത്ര കവിതകൾ : പട്ടയക്കള്ളാത്ത്,കോപ്പ്,കാലത്ത്ണ്ടെ കയ്യ്, കുറത്തിയും വേട്ടുവനും, പയ്പ്പ്, തേവര് മയ്യ്, കാടിറങ്കിയേൻ കാട് തേടി. മലയാളം കവിത :സംവരണം, അലാറമുറങ്ങുമ്പോൾ.