അനിത തമ്പി മലയാളകവി. 1968 ൽ ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ്ങ് കോളേജ്, ബോംബെ ഐ ഐ റ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കവിതാ സമാഹാരങ്ങൾ: മുറ്റമടിക്കുമ്പോൾ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴവെള്ളം (2016), വെൽഷ് കവി ഷാൻ മെലാഞ്ജലിനൊപ്പം എഴുതിയ ത്രിഭാഷാ സമാഹാരം മറ്റൊരു വെള്ളം (2017). പരിഭാഷകൾ: ഓസ്ട്രേലിയൻ കവി ലെസ് മറെയുടെ കവിതകൾ (2007), വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനം (2012), ഫലസ്തീൻ കവി മുരീദ് ബർഗൂടിയുടെ പ്രവാസത്തിന്റെ അനുഭവകഥ റാമല്ല ഞാൻ കണ്ടു (2017), കാർലോ കൊലോദിയുടെ ഇറ്റാലിയൻ ക്ളാസിക് കൃതി പിനോക്യോ (2021). തിരുവനന്തപുരത്ത് ജോലിയും താമസവും.