പാലക്കാട് ജില്ലയിലെ നെമ്മാറയിൽ പി. സത്യഭാമയുടേയും തൃശ്ശൂർ അന്തിക്കാട് പി.കെ കൃഷ്ണപ്പണിക്കരുടേയും എട്ടുമക്കളിൽ ഏഴാമത്തെയാളായി ജനനം. ഇപ്പോൾ താമസം പാലക്കാട് . ഭർത്താവ് കെ ജനാർദ്ദനൻ . മക്കൾ രാഹുൽ , അതുൽ. രസതന്ത്രത്തിൽ ബിരുദം സോഷ്യോളജിയിലും മലയാളത്തിലും ബിരുദാനന്തര ബിരുദം. മലയാള കാവ്യചരിത്രവഴികൾ അടയാളപ്പെടുത്തുന്ന 'കാവ്യം സുഗേയം ' എന്ന കാവ്യാലാപന പരിപാടിയുടെ ബ്ലോഗർ. മയിലമ്മ ഒരു ജീവിതം (ആത്മകഥാഖ്യാനം ,ഈ കൃതി ഇംഗ്ലീഷിലേക്കും, തമിഴിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ യൂനിവേഴ്സിററികളുടെ സിലബസ്സിന്റെ ഭാഗമാണ്). ലാ-നൊട്ടേ (തിരക്കഥാ വിവർത്തനം), പേശാമടന്ത, കൊടിച്ചി, മൂളിയലങ്കാരി (കവിതാസമാഹാരങ്ങൾ), മയക്കോവ്സ്കി കവിതകൾ (വിവർത്തനം) എന്നിവ പുസ്തകങ്ങൾ .
പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സമിതി , ഒ.വി.വിജയൻ സ്മാരകസമിതി, ജില്ലാ പബ്ളിക് ലൈബ്രറി നിർവാഹകസമിതി എന്നിയിൽ അംഗം.
പേശാമടന്തയ്ക്കു 2010 ലെകോവൈകൾച്ചറൽ സെന്റർ സാഹിത്യപുരസ്കാരവും മൂളിയലങ്കാരിക്ക് 2021 മുതുകുളം പാർവതിയമ്മ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
അതുല്യ
സിവിൽ സ്റ്റേഷനു പിൻവശം
പാലക്കാട് 1
ഫോൺ: 9495135420