മീര രാജലക്ഷ്മി സ്ഥലം തിരുവനന്തപുരം. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം മാധ്യമരംഗത്ത് ഏറെക്കാലം സജീവമായിരുന്നു. ആകാശവാണിയിൽ 1983 മുതൽ നിരവധി പരിപാടികൾ ചിത്രീകരിച്ചിട്ടുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. കൈരളിചാനലിൽ 2004 മുതൽഅവതാരകയായിരുന്നു .കാഷ്വൽപ്രൊഡ്യൂസറായും സ്ക്രിപ്റ്റ്റൈറ്റ്ർ ആയും പ്രവർത്തിച്ചു. ഡോക്യുമെൻററികൾ,ഇൻറർവ്യൂകൾ എന്നിവ താല്പര്യത്തോടെ ചെയ്തിരുന്നു. ദൂരദർശനിലും സാഹിത്യസംബന്ധമായ പരിപാടികൾ അവതരിപ്പിച്ചു. ആനുകാലികങ്ങളിൽ വിവിധവിഷയങ്ങളിൽ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. പവിഴമല്ലി തുടങ്ങിയ സാഹിത്യ-സാംസ്കാരിക പരിപാടികളുടെ സംഘാടകയായി പ്രവർത്തിച്ചു. കൂടംകുളം സമരകാലത്ത്, യുവകലാസാഹിതി പ്രവർത്തകർക്കൊപ്പം സജീവമായി സംവാദങ്ങ ളിൽ പങ്കെടുത്തു. കേരളകൗമുദിയിൽ ഈ വിഷയത്തെ അധികരിച്ചു ലേഖനം പ്രസിദ്ധീകരിച്ചു. കഥകളും കവിതകളും എഴുതുന്നു. കഥ മാസികയിൽ പ്രസിദ്ധീകരിച്ച 'നിരാധാര'ഉൾപ്പെടെ കഥകളും കവിതകളും അച്ചടിച്ചുവന്നിട്ടുണ്ട്. കലാകൗമുദിയിൽ കവിതകൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. നെറ്റ് വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ ഇന്ത്യ (NWMl)യുടെ കോഡിനേറ്റർ ആയിരുന്നു. വിനിമയ- വിമെൻ ഓഫ് ലെറ്റേഴ്സിലെ അംഗമാണ്.