വി കെ ഷാഹിന

വി കെ ഷാഹിന

വി കെ ഷാഹിന എറണാകുളം ജില്ലയിലെ പാനായിക്കുളമാണ് ജന്മദേശം. ആലുവയിൽ താമസിക്കുന്നു.  വിദ്യാർത്ഥിയായിരിക്കുമ്പോൾ കഥകളും ലേഖനങ്ങളുമെഴുതിയിരുന്നു. ഭാഷാപോഷിണി മാസിക സാഹിത്യ താത്പര്യമുള്ള കുട്ടികളെ കണ്ടെത്താൻ ഇദംപ്രഥമമായി നടത്തിയ സാഹിത്യാഭിരുചി മത്സരത്തിൽ(1996) വിജയിച്ചിട്ടുണ്ട്. ആദ്യലേഖനം 1996-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം രണ്ടുവർഷമായി രചനയിൽ വീണ്ടും സജീവം. South live, Asianet online, സംഘടിത മാസിക,മുഖം മാസിക, wtplive, മലയാള മനോരമ സപ്ലിമെന്റ്, ഇ -മലയാളി, കേരള എക്സ്പ്രസ്സ്, വിവിധ എഫ് ബി കവിതാ പേജുകൾ, ജനയുഗം വാരാന്തം, മാധ്യമം ആഴ്ചപ്പതിപ്പ് എന്നിവയിൽ കവിതകളും സിനിമ, പരിസ്ഥിതി സംബന്ധമായ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയമായി 'ചവർ പാടം - നന്മയുടെ അടയാളങ്ങൾ ', 'തൂമ്പുങ്കൽ തോട് ' ( ഡോക്യുമെന്ററി), ' തരുമോ എന്റെ പാവക്കുട്ടിയെ ', ' സൈക്കിൾ ',  ( ഹ്രസ്വ ചിത്രം) എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനത്തിനുള്ള ബിപിസിഎൽ - എൻകോൺ ക്ലബ്ബ് പുരസ്കാരം രണ്ടു വട്ടം ലഭിച്ചിട്ടുണ്ട്. മാള - മേലഡൂർ ഗവ: സമിതി ഹയർ സെക്കന്ററി സ്ക്കൂൾ മലയാളം അദ്ധ്യാപികയാണ്. 
മാതാപിതാക്കൾ : വി എ കൊച്ചഹമ്മദ് ,എ കെ സാറ
ഭർത്താവ്:  ചാറ്റർജി എസ് ഡീൻ
മക്കൾ :  റിസ് വി ചാറ്റർജി , ഇഷാൻ ചാറ്റർജി


Comments

(Not more than 100 words.)