പ്രഭ സക്കറിയാസ് :
1985ല്‍ കോട്ടയത്ത് ജനിച്ചു. ഇടത്തരം ക്രിസ്ത്യന്‍ കുടുംബം. കോട്ടയം സി എം എസ് കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ സാഹിത്യപഠനം. ഇപ്പോൾ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിൽ ഗവേഷണം, ക്രൈസ്റ്റ് ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റി, ഡൽഹിയിൽ ഇഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായി ജോലി. ഹൈദരാബാദ് കേംബ്രിഡ്ജ് യൂനിവേര്‍സിറ്റി പ്രസ്, ഡല്‍ഹി സേജ് പബ്ലിക്കേഷന്‍സ് എന്നിവിടങ്ങളില്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.