മിത്ര നീലിമ പഠന കാലം മുതലേ ചെറുകുറിപ്പുകൾ ആയി എഴുതി തുടങ്ങി പിന്നീട് ജോലി, കുടുംബം എന്നിങ്ങനെ സ്ത്രീയുടെ സ്വാഭാവികതിരക്കുകളിൽ എഴുത്തിനെ ശ്രദ്ധിക്കാതെ പോയി. വൈകിയാണെങ്കിലും പുതിയ കാല കവികളെ വായിക്കാനും സ്വയം മെച്ചപ്പെടുത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. കഥയും കവിതകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്യമേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇപ്പോൾ ഇന്ത്യൻ ഓയിൽ ന്റെ ഡീലർ ആണ്.എഴുത്തും ബിസിനസ്സും ഒരുമിച്ചു കൊണ്ടുപോകുന്നു.ബിസിനസ് ബിരുദധാരിയാണ്. തൃപ്പൂണിത്തുറയിലാണ് സ്വദേശം. ഇപ്പോൾ വൈക്കത്തിനടുത്തു തലയോലപ്പറമ്പിൽ താമസിക്കുന്നു. ഭർത്താവ് -അരുൺ ,മകൾ - അൽമിത്ര