കവിത - നീരജ പ്രേംനാഥ് *********
റിഫ്ളക്സ്
*******
ഒറ്റക്കിരുന്ന്
പുറത്തെ -
ക്കുനോക്കുമ്പോൾ
കണ്ണിൽ കവിത മുളക്കുന്നു
അടിത്തട്ടിൽ നിന്ന് കുഴഞ്ഞു
മറിഞ്ഞു,
ആന്റിഫ്ലോ പോലെ
താഴെ നിന്ന് മുകളിലോട്ട്,
ആസിഡ് റിഫ്ളക്സ് പോലെ
അത് പൊങ്ങി,പൊങ്ങി
കുമിഞ്ഞു കൂടുന്നു,
തീവ്രമായ ,
അതിതീവ്രമായ
വേദന,
പുകച്ചിൽ
നിശബ്ദത.
ഉണങ്ങാതെ കിടക്കണ
മുറിവിലേക്ക് പുകഞ്ഞു, പുകഞ്ഞു
ആഴ്ന്നിറങ്ങി
അത് വേരുറപ്പിക്കുന്നു.
കണ്ണിലെ കടുത്ത, ചോര-
ചുവപ്പ് ഞരമ്പുകളിലൂടെ
വേരുകൾ -
പുറത്തേക്ക് ചാടി
ജനൽപ്പാളികളിലേക്ക്
അള്ളിപ്പിടിക്കുന്നു
ഒന്നിന്റെ മുകളിൽ മറ്റൊന്നായി
ചേർന്നിരുന്ന് അത്
കവിത മെനയുന്നു
ആരോരുമറിയാതെ, അത്
ജീവനിലെ വൃണത്തിലേക്ക്
അരിച്ചിറങ്ങി ശ്വാസമായി
മാറുന്നു.
*********
നീരജ പ്രേംനാഥ്:
എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
*********