ഉഷ ആനിക്കാട്. പത്തനംതിട്ട ജില്ലയിൽ, മല്ലപ്പള്ളി, ആനിക്കാട് സ്വദേശിനി. സുവോളജിയിലും, ലൈബ്രറി സയൻസിലും ബിരിദാനന്തരബിരുദവും, ബി എഡ് ബിരുദവും നേടിയിട്ടുണ്ട്. ലൈബ്രറി സയൻസിൽ നെറ്റ് യോഗ്യത.കോട്ടയത്തുള്ള പരസ്പരം മാസികയുടെ നേതൃത്വത്തിൽ നടത്തിയ എം കെ. കുമാരൻ മാസ്റ്റർ കവിതാരചനയിൽ രണ്ടാം സ്ഥാനം.ജലസ്പർശം, ആകാശവും ഭൂമിയും തൊട്ട് തുടങ്ങിയ കവിതാ പുസ്തങ്ങളിൽ കവിതകൾ ചേർക്കപ്പെട്ടിട്ടുണ്ട്.ആനുകാലികങ്ങളിൽ 25 ഓളം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം. ജി യൂണിവേഴ്സിറ്റി യുടെ അഫിലിയേറ്റഡ് കോളേജാ യ, കോട്ടയം, പുല്ലരിക്കുന്നു കാ മ്പസ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മേധാവിയായി ജോലി ചെയ്യുന്നു. ഭർത്താവ് കവിയൂർ സ്വദേശി രഘു. കെ ആർ.