ഡോ. ലിസ പുൽപറമ്പിൽ കോഴിക്കോട് മുക്കം സ്വദേശി. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു അധ്യാപിക. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിത, ചെറുകഥ, ലേഖനം എന്നിവ എഴുതാറുണ്ട്. 'അധ്വാനവും ഉടലും ആഖ്യാനവും' ( സ്ലേറ്റ് പബ്ലിക്കേഷൻ)
'ദലിത് ഫെമിനിസം സിദ്ധാന്തവും പ്രയോഗവും', (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) 'എനിക്ക് നിന്റെ പനിയാകണം' (കവിതാസമാഹാരം, സ്പെൽ ബുക്സ് ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.