മ്യൂസ് മേരി ജോർജ്ജ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും ആലുവ യു.സി. കോളേജിലെ മലയാള വിഭാഗം അധ്യാപികയുമായിരുന്നു മ്യൂസ്‌മേരി ജോർജ്.1965 മാർച്ച് 12ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ അധ്യാപക ദമ്പതികളുടെ മകളായി ജനിച്ചു.മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും എം.ഫില്ലും.പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി.യും നേടി. ഇസ്പേഡുറാണി, രഹസ്യേന്ദ്രിയങ്ങൾ (കവിതകൾ) , സ്ത്രീയേ എനിക്കും നിനക്കും എന്ത് (പഠനം), ഉടലധികാരം, മെർക്കുറി: ജീവിതത്തിന്റെ രസമാപിനി (ലേഖനം) പഴയ കൃതി പുതിയ വായന, സ്ത്രീപക്ഷ മാധ്യമ പഠനങ്ങൾ (സംയോജക) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. ആനുകാലികങ്ങളിൽ സജീവമായി എഴുതാറുണ്ട്. നകുൽ വി.ജി. എഴുതിയ 'ജലം പോലെ തെളിഞ്ഞ'എന്ന പുസ്തകം മ്യൂസ് മേരി ജോർജ്ജിൻ്റെ എഴുത്തിനെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നു. മഹിളാ തിലകം അവാർഡ് (2012) അസ്സീസ്സി ലിറ്റററി അവാർഡ് (1994) സഹോദരൻ അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്ക്കാരം (2018) എന്നിവ നേടിയിട്ടുണ്ട്.ഇപ്പോൾ സർവവിജ്ഞാനകോശം ഡയറക്ടർ ആണ്.