കവിത - തനിമ സുഭാഷ്

കവിത - തനിമ സുഭാഷ്
**********

അശാന്തം
******
സ്വന്തമെന്നു
കരുതിയതൊക്കെയും
അന്യമാവുമ്പൊഴും
കാൽച്ചുവട്ടിലെ
ഇത്തിരി മണ്ണ്
കൊള്ളയടിക്കപ്പെടുമ്പൊഴും
അകവും പുറവും
കത്തിയെരിയുമ്പൊഴും
എന്റെ പ്രണയമേ....
നീയെനിക്ക്
തുണയാവുമോ?
എന്റെ പേരാണ്
എന്നെ
ഒറ്റുകൊടുത്തത് 
നിന്നെ രക്ഷിച്ചതും...!!
പേരിന്റെ നേരിനെ
കുടഞ്ഞെറിഞ്ഞ്,
ഉടലുകളഴിഞ്ഞ്,
മതത്തിനും
ദൈവത്തിനും
പ്രവേശനമില്ലാത്തൊരു
തുരുത്തിലേക്ക്
ഈ ജലരാശിയുടെ
ഘനനീലിമയിലൂടെ
നമുക്ക്
ഉയിരുകളാവുക..!!
       
**********
തനിമ സുഭാഷ്
മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മലയാളം അധ്യാപിക. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വദേശം : തിരുവനന്തപുരം ജില്ലയിലെ വർക്കല .
**********

Comments

(Not more than 100 words.)