കവിതകൾ - ആതിര

കവിതകൾ - ആതിര 
********
       
1.
പ്രേമം
******
എന്നെ മറന്നുവെച്ചിടത്തേക്ക് തിരികെ ചെല്ലുന്നു,
നിന്റെ പ്രേമം വീണുകിട്ടുന്നു.
എന്റെ ഉയിരിന്റെ വിശപ്പെന്ന് വിരാമമിടുന്നു.

2. 
സ്വപ്നം
******
മുഖത്തെ കരികൊണ്ട് കണ്ണെഴുതാലോ പെണ്ണേ,
തോട്ടു വെള്ളം കാലു നക്കി ചിരിച്ചൊഴുകി പോയി.
പകൽ ചിറി കോട്ടി മുന്നോട്ടാഞ്ഞു.

തോട്ടിക്കു പകരം നീ ഒക്കൂലോ പെണ്ണേ,
എന്നേം കൊണ്ട് നടന്ന വഴി തീർന്ന മട്ടിൽ ആണ്ടു പോയി.
തെങ്ങൊന്നുലന്ന് ചിരിച്ചു.

മെല്ലിച്ച വിരലേൽ എങ്ങനെ കേറും ന്നാ പെണ്ണേ,
എൻ്റെ ചിരി മുങ്ങാംങ്കുഴിയിട്ടുപോയി.

പിന്നെ പിന്നെ
മുഖത്തെ കരി കൊണ്ട് ഞാൻ കണ്ണെഴുതി,
കപ്ലങ്ങയും ജാമ്പയും പൊട്ടിച്ചു,
മെല്ലിച്ച കയ്യിൽ കടക്കാത്ത തളയും വളയും ഊരി കൊടുത്തു.
എൻ്റെ വഴി നിവർന്നു കിടന്നു.

3. 
കത്ത്
******
ഇടമുറിയാതെൻ്റെ കത്തു മാത്രം വിലാസം തെറ്റാതൊഴുകി നടന്നു.

ഒറ്റയും തെറ്റയുമായെനിക്കുള്ള കത്തുകൾ പ്രേമത്തിൻ്റെ ചവർപ്പുമുറ്റി ദഹിക്കാതെ കിടന്നു.

******
ആതിര :  
കോഴിക്കോട് സ്വദേശി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും  ജേർണലിസത്തിൽ  പി ജി പൂർത്തിയാക്കി.
******

Comments

(Not more than 100 words.)