സിദ്ദിഹ. പി.എസ് :
1988 ൽ കോട്ടയം ജില്ലയിലെ പൊൻകുന്നത്തു ജനിച്ചു. കേരളം, ബോംബെ, ചെന്നൈ എന്നിങ്ങനെ പലയിടങ്ങളിലായി ബാല്യകാലം. 2005ൽ മദിരാശി കേരള സമാജം നടത്തുന്ന കേരളവിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരിക്കെ "എന്റെ കവിത എനിക്ക് വിലാസം" എന്ന പേരിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം, ഇപ്പോൾ ഖത്തറിലെ ഹമദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു.
ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതി വരുന്നു.