Raji Raghavan

Raji Raghavan

രാജി രാഘവൻ :

 

കാസർഗോഡ് ജില്ലയിലെ കടുമേനി കടയക്കര താമസം.പത്താം ക്ലാസ് വിദ്യാഭ്യാസം.ഫെയ്സ്ബുക്ക് സാഹിത്യ ഗ്രൂപ്പായ "നല്ലെഴുത്ത് "ൽ 2017 മെയ് മാസത്തിൽ "ചിരുതേയി"എന്ന കഥ എഴുതി എഴുത്തിലേയ്ക്ക് ചുവടു വെച്ചു.

തുടർന്ന് ഒട്ടനവധി രചനകൾ ഓൺലൈൻ ഗ്രൂപ്പുകളിൽ എഴുതി."തുരുമ്പിച്ച സൈക്കിൾ"എന്ന രചനയാണ് ആദ്യമായി ഓഡിയോ ചെയ്തു യു ടൂബിൽ റിലീസ് ചെയ്തത് നല്ലെഴുത്തിലെ സ്റ്റോറി ടെല്ലിങ് കപ്പിൾ ആണ്.

"ഗത്തിമേരാനയിലെ തണുത്ത രാത്രികൾ" എന്ന രണ്ടാമത്തെ രചന ഓഡിയോ ചെയ്തത് നല്ലെഴുത്തിലെ അംഗവും മാധ്യമ പ്രവർത്തകനുമായ "ഷിലിൻ പൊയ്യാറ"എന്ന ആളാണ്."യുവസാഗര ആർട്‌സ് &സ്പോർട്സ് എള്ളുവിള TVM നടത്തിയ ഈ വർഷത്തെ സീനിയർ വിഭാഗം കവിത രചനമത്സരത്തിൽ "കൊറോണക്കാലത്തെ നിലവിളികൾ "എന്ന കവിതയ്ക്ക് രണ്ടാം സ്ഥാനവും ,ക്യാഷ് പ്രൈസും ലഭിച്ചു.

"ചിമിഴ്"എന്ന മാഗസിൻ ഗ്രൂപ്പിന്റെ മോഡറേറ്റർ കൂടിയാണ്.ചിത്രരചന, പാട്ട്,എന്നീ കലാപ്രവർത്തനവും ജീവിതത്തിൻ്റെ ഭാഗമായി കൊണ്ട് പോകുന്നു.സാമൂഹ്യ സേവന രംഗത്തും സജീവമാണ്.ഇതിനോടകം തന്നെ നിരവധി രചനകൾ എഴുതിക്കഴിഞ്ഞു.2020 ഓഗസ്റ്റ്‌ പതിനാറിൽ ."മുടിയന്തിരാക്കണേര്"എന്ന കവിത എഴുതി. " മലവേട്ടുവ "ഗോത്ര ഭാഷയിൽ ആദ്യമായി ഒരു കവിത എഴുതി ഗോത്ര ഭാഷയിലും തുടക്കം കുറിച്ചു.

Comments

(Not more than 100 words.)