മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവിയും സാമൂഹ്യപ്രവര്‍ത്തകയുമായ വിജയരാജമല്ലിക മലയാളകവിതാചരിത്രത്തില്‍ പുതിയൊരേട് കൂട്ടിച്ചേര്‍ത്ത വ്യക്തിയാണ്. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളെഴുതുന്നു.
1985ല്‍ തൃശ്ശൂര്‍ ജില്ലയിലെ മുതുവറയില്‍ ജനനം.അച്ഛന്‍:വൈ കൃഷ്ണന്‍(റിട്ട.സീനിയര്‍ സൂപ്രണ്ട്.കെ എസ് ഇ ബി) .അമ്മ: ജയ കൃഷ്ണന്‍ (അദ്ധ്യാപിക).പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ വിജയരാജമല്ലിക ,2005ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും രണ്ടാം റാങ്കോടെ ഡബിള്‍ മെയിനില്‍ ബിരുദം കരസ്ഥമാക്കി.2009ല്‍ രാജഗിരി കോളേജില്‍ നിന്നും ഫസ്റ്റ് ക്ലാസോടെ MSW പാസായി. NCCI ക്ക് വേണ്ടി ഇന്ത്യന്‍ പര്യടനം നടത്തിയിട്ടുണ്ട്. വിവിധ മതസംഘടനകള്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുന്നു.
മദ്രാസ് സര്‍വകലാശാല ഉള്‍പ്പെടെ മൂന്ന് സര്‍വകലാശാലകള്‍ വിജയരാജമല്ലികയുടെ കവിതകള്‍ PG പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പല കവിതകളും ഇംഗ്ലീഷ്, തമിഴ്,
ഭാഷകളിലേക്ക് തര്‍ജമചെയ്യപ്പെട്ടിട്ടുണ്ട്.
സമീപകാലത്തായി ഇന്‍റര്‍സെക്സ് വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ക്കായി രചിച്ച "ആണല്ല പെണ്ണല്ല കണ്‍മണീ നീ എന്‍റെ തേന്‍മണി" എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് വളരെയധികം ശ്രദ്ധിക്കപ്പട്ടു.
കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും SCERT സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമാണ്.
കൃതികള്‍
- ദൈവത്തിന്‍റെ മകള്‍ (കവിതാസമാഹാരം , ചിന്ത പബ്ലിക്കേഷൻ, 2018),
- ആണ്‍നദി (കവിതാസമാഹാരം, മൈത്രി ബുക്സ് , 2019 )
- മല്ലികാവസന്തം (ആത്മകഥ, ഗ്രീന്‍ബുക്സ് , 2019 )
- പെണ്ണായവളുടെ കവിതകൾ (കവിതാസമാഹാരം, ബുക്കർ മീഡിയ പബ്ലിക്കേഷൻസ് , 2020 )
- A Word to Mother (collection of poems, Authors Press : New Delhi , 2020 )
- ലീലിത്തിനു മരണമില്ല (കവിതാസമാഹാരം, ഐവറി ബുക്സ് , 2021 )
- മറ്റൊരു പെണ്ണല്ല ഞാൻ (പാപ്പാത്തി ബുക്സ് ,2021)
പുരസ്കാരങ്ങള്‍
അരളി പുരസ്കാരം (2016)
യുവകലാസാഹിതി വയലാര്‍ കവിതാ പുരസ്കാരം (2019)
സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം ( 2019)
ലീലാ മേനോൻ സാഹിത്യ പുരസ്കാരം (2021)