വീട്ടമ്മ - ആൻ സിക്സ്റ്റൺ
വിവർത്തനം - ഐറിസ്
ചില പെണ്ണുങ്ങൾ താലികെട്ടുന്നത് വീടുകളെയാണ്.
അതിന് വേറെമാതിരി തൊലിപ്പുറം; അതിനൊരു ഹൃദയം
ഒരു വായ, ഒരു കരൾ , വൻകുടലിന്നറ്റത്തെ പിടിത്തവും അയവും.
ചുമരുകൾ എന്നേക്കുമായുള്ളത്, പിങ്ക് നിറം.
നോക്കൂ പകലന്തിയോളം അവളെങ്ങനെ മുട്ടുകളിലിരിക്കുന്നതെന്ന്,
പറഞ്ഞേല്പിച്ചപോലെത്തന്നെ അവളെ കഴുകിയൊഴുക്കുന്നതെന്ന്.
ആണുങ്ങൾ കയ്യേറ്റക്കരുത്തുമായി കയറിവരികയാണ്,
യോനയെപ്പോലെ പിന്നെ ഉൾവലിയുന്നു
അവരുടെ മാംസളമായ അമ്മത്തങ്ങളിലേക്ക്.
ഒരു പെണ്ണ് അവളുടെ അമ്മയാണ്.
അതാണ് വലിയ കാര്യം.