നോസ്സിസ്സിന്റെ കവിതകൾ :
വിവർത്തനം - ആശാലത
1.
ഗ്രീക്ക് ആന്തോളജി 5.170
പ്രണയത്തെക്കാൾ മധുരമെന്തുണ്ട്?
മറ്റൊക്കെ രണ്ടാമത്
തേൻ പോലും തുപ്പിക്കളയും ഞാൻ വായിൽ നിന്ന്
നോസ്സിസ്സു പറയുന്നൂ - കിപ്രിസ് ചുംബിക്കാത്തവർ
അറിയുന്നീലവളുടെ പൂക്കൾ, എന്താണീ പനിനീർപ്പൂക്കൾ?
2.
7.414
എൻ്റെയടുത്തു വരൂ, എന്നോടാത്മാർഥമായി ചിരിക്കൂ,
എന്നോടു മിണ്ടൂ ഇഷ്ടത്തോടൊരു വാക്ക്.
ഞാൻ സിറാക്യൂസിലെ റിന്തോ,
മ്യൂസുകളുടെ ചെറുതാമൊരു വാനമ്പാടി
എന്നാലോ, എൻ്റെ കഥയില്ലാത്ത ദുരന്തകവിതകളാൽ
എൻ്റെ സ്വന്തം ഐവിക്കിരീടം ഞാൻ നെയ്തു
നോസ്സിസ്സ് :
തെക്കൻ ഇറ്റലിയിലെ ലോക്രിസ്സിൽ നിന്നുള്ള ഗ്രീക്ക് കവി. ജീവിതകാലം ബിസി മൂന്നാം നൂറ്റാണ്ടായി കരുതപ്പെടുന്നു. സാഫോ, അറിനാ മുതലായ കവികൾ സ്വാധീനിച്ചിരുന്നു. പന്ത്രണ്ടോളം കാവ്യഖണ്ഡങ്ങൾ ലഭിച്ചിട്ടുണ്ട്