ശ്രീജയ സി.എം കാസർഗോഡ്, കാഞ്ഞങ്ങാട് ജനിച്ചു.ഇപ്പോൾ കണ്ണൂർ സർവ്വകലാശാല മലയാളവിഭാഗം ഗവേഷകയാണ്. സ്കൂൾ കാലഘട്ടം മുതൽ കവിതയെഴുതുമായിരുന്നു.പിന്നീട് ഒരിടവേളയ്ക്കു ശേഷം പി ജി കാലഘട്ടത്തിൽ വീണ്ടുമെഴുത്താരംഭിക്കുകയും മാതൃഭൂമി,മാധ്യമം,സ്ത്രീ ശബ്ദം എന്നിവയിൽ കവിതകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.ഗുരുശബ്ദം മാസികയിൽ ലേഖനങ്ങളെഴുതിയിട്ടുണ്ട്.
സ്കൂൾ പഠന കാലം മുതൽ സാഹിത്യമത്സരങ്ങളിൽ പങ്കെടുത്തംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.മാതൃഭൂമി വിഷുപ്പതിപ്പ് (2022) കവിതയ്ക്ക് പ്രോത്സാഹന സമ്മാനം,ദേശപ്പെരുമ ഭാരതവന്ദനം കവിയരങ്ങ്-പുരസ്കാരം, പരസ്പരം മാസികയുടെ കെ പി ദിവാകരപ്പണിക്കർ സ്മാരക പുരസ്കാരം, ജീവിത സമന്വയ കലാസാംസ്കാരിക വേദിയുടെ അംഗീ കാരം,അക്ഷരായനം വായനോത്സവത്തിന്റെ അംഗീകാരം,വിവിധ കോളേജുകൾ സംഘടിപ്പിച്ച കവിതാരചനാമത്സരങ്ങളിൽ പുരസ്കാരങ്ങളെന്നിവ ലഭിച്ചിട്ടുണ്ട്. ഡിഗ്രികാലഘട്ടം വരെ പയ്യന്നൂരായിരുന്നു താമസം.ഇപ്പോൾ കാഞ്ഞങ്ങാട് സ്വദേശിനിയാണ്. വസുധാമണി സി.എം& ചന്ദ്രശേഖരൻ എം എന്നിവരാണ് മാതാപിതാക്കൾ.അനുജൻ,ശ്രീഹരി സി.എം.