ഡോ: പൂർണ്ണിമ സി.സി കണ്ണൂരിൽ ജനനം. മാതൃഭൂമി റേഡിയോ, ഏഷ്യാനെറ്റ് റേഡിയോ എന്നിവിടങ്ങളിൽ റേഡിയോ ജോക്കി ആയിരുന്നു. കാലിക്കറ്റ് സർവകലാശാല, നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഏറണാകുളം ദി കൊച്ചിൻ കോളേജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു മലയാളത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, നെറ്റ്, പി.എച്ച്.ഡി എന്നിവ നേടിയിട്ടുണ്ട്. പ്രഭാതരശ്മി, കലാപൂർണ്ണ സ്ത്രീ ശബ്ദം തുടങ്ങി നിരവധി ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാസംഗിക, പ്രൊഫഷണൽ അവതാരിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സംഘാടക എന്നീ നിലകളിലും ശ്രദ്ധേയയാണ്.