വിജില :
കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയ്ക്കടുത്ത് പുറ്റംപൊയിൽ ബാലന്റെയും ആർ.കെ. ജാനുവിന്റെയും മകളായി ജനിച്ചു.
അടുക്കളയില്ലാത്ത വീട് (2006), അമ്മ ഒരു കാൽപനിക കവിതയല്ല (2009), പകർത്തിയെഴുത്ത് (2015),വെറുതെ എന്നൊന്നില്ല
( 2018)എന്നിവയാണ് കവിതാ സമാഹാരങ്ങൾ.
മലയാള ദളിത് കവിതയുടെ ഭാഗമായി കേരള സാഹിത്യോത്സവത്തിലും ഹേ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ആൻഡ് ആർട്സിലും പങ്കെടുത്തിട്ടുണ്ട്. കവിതകൾ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ് ദളിത് ആന്തോളജിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം,
കോഴിക്കോട് ആകാശവാണി നിലയങ്ങളിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീശബ്ദം മാസികയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.
പതിനഞ്ച് വർഷത്തിലേറെയായി മലയാളത്തിലെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു.
വിജില ചിറപ്പാട് എന്ന പേരിൽ കവിത എഴുതിയിരുന്നു.
കൈക്കലത്തുണികൾ എന്ന കവിത മാത്രം ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ആസ്സാമീസ്, നേപ്പാളി, ഉറുദു, തെലുഗു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
കവിതകൾ ബിരുദബിരുദാനന്തരവിദ്യാർഥികൾക്കായി വിവിധ യൂനിവേഴ്സിറ്റികളുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
************************************************