സന്ധ്യ ആർ.കെ മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ തിരുത്തിയിൽ ജനനം. ചിത്രകലാ അദ്ധ്യാപകൻ ആർ.കെ. ജി മാസ്റ്ററും പരേതയായ മീനാക്ഷിയുമാണ് മാതാപിതാക്കൾ . തിരുത്തി എ.യു.പി.സ്കൂൾ, മണ്ണൂർ സി.എം. ഹൈസ്കൂൾ, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, ഗവ. ഹോമിയോ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം . ഇപ്പോൾ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്. മാധ്യമ പ്രവർത്തകൻ കെ.വി.ഷാജിയാണ് ഭർത്താവ്. ആദിത്യനും ആവണിയും മക്കൾ. ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' വാതിലിനിപ്പുറത്തെ ആകാശം ' (കവിതകൾ) ആണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം.