ഡോ ഐറിസ് കൊയ്ലിയോ

ഡോ ഐറിസ് കൊയ്ലിയോ

ഡോ ഐറിസ് കൊയ്ലിയോ സ്ഥലം: പ്ലാവോട്, തിരുവനന്തപുരം. മലയാളഭാഷയും സാഹിത്യവും, വിവർത്തനപഠനങ്ങൾ, മാസ് കമ്മ്യൂണിക്കേഷൻ&ജേണലിസം എന്നിവയിൽ ബിരുദാനന്തരബിരുദം. സാമൂഹികപ്രശ്നങ്ങൾ ഭാരതസാഹിത്യത്തിൽ എന്നമേഖലയിൽ ഗവേഷണബിരുദം. കൂടാതെ,നിയമബിരുദവുമുണ്ട്. തുമ്പ സെയ്ൻറ് സേവ്യേഴ്സ് കോളജിൽ മുപ്പത്തിനാല് വർഷത്തെ അധ്യാപനം. മലയാളഭാഷയുംസാഹിത്യവും,കേരളസംസ്കാരം, സ്ത്രീപഠനം, വിവർത്തനം, ഭാഷാസാങ്കേതികപഠനങ്ങൾ തുടങ്ങിയവിഷയങ്ങൾ പഠിപ്പിച്ചു.   2004-2015വരെ HOD.  2013 -'15വരെ വൈസ്പ്രി ൻസിപ്പലായും സേവനംനല്കി. 2015 ൽ വിരമിച്ചു. കേരളസർവകലാശാലയിൽ ഗവേഷണമാർഗദർശിയായിരിക്കെ മാർഗദർശനം നല്കിയ നാല് ഗവേഷണവിദ്യാർഥികളും (സ്ത്രീകൾ) ഗവേഷണബിരുദം നേടി. 2015-'17വർഷങ്ങളിൽ വാഴിച്ചൽ ഇമ്മാനുവൽകോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. 2010 ൽ റൂമിയുടെ പ്രണയകവിതകൾ പക്ഷിയുടെപാട്ട് എന്ന പേരിൽ മൊഴിമാറ്റി പ്രസിദ്ധീകരിച്ചു.2011 ൽ സാഹിത്യത്തിലെ ലഘുപ്രബന്ധങ്ങളുടെ സമാഹാരമായ പടരുന്ന മഷിച്ചാലുകൾ പുറത്തുവന്നു. 2016 ൽ യു.ജി.സിക്ക് സമർപ്പിച്ച മൈനർപ്രോജക്റ്റ് Media Tides on Kerala Coast (കടലോരജീവിതങ്ങളിലെ മാധ്യമസ്വാധീനതാപഠനം) പുസ്തകരൂപത്തിലാക്കി. 2021ൽ രാജീവ വിജേസിംഗ്ഹ എഡിറ്റ്ചെയ്ത Mirrored Images( ശ്രീലങ്കൻ കവിതകളുടെ സമാഹാരം)ന്റെ മലയാളമൊഴിമാറ്റം പ്രതിബിംബങ്ങൾ എന്നപേരിൽ NBT  പ്രസിദ്ധീകരിച്ചു.  NTMന് വേണ്ടി മൊഴിമാറ്റംചെയ്ത ആന്ദ്രേബത്തേയുടെ Class Caste Power പ്രിന്റിംഗിലാണ്.  തിരുവനന്തപുരത്ത് സ്ത്രീകളുടെ വായനക്കൂട്ടായ്മയായ വിനിമയയിൽ അംഗമാണ്. വായനയും എഴുത്തും മൊഴിമാറ്റവും തുടരുന്നു. ചിലകവിതാവിവർത്തനങ്ങൾ പൊയട്രിയ fbയിൽ പോസ്റ്റ്ചെയ്തിരുന്നു. ഏകമകൾ അനു കോഴിക്കോട് MVR Cancer Centreൽ Consultant ആണ്. ഇപ്പോൾ കോഴിക്കോടും തിരുവനന്തപുരത്തുമായി ജീവിതം പങ്കിടുന്നു.

Comments

(Not more than 100 words.)