ആര്യ ടി. മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടിയ്ക്കടുത്ത് അരീപ്പാറ സ്വദേശി. മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലും ഓൺ ലൈൻ പ്രസിദ്ധീകരണങ്ങളിലും അങ്കണം സാംസ്കാരിക വേദിയുടെ സമാഹാരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. തിരുനല്ലൂർ കരുണാകരൻ അവാർഡ്, പുരോഗമനകലാ സാംസ്കാരിക വേദി അവാർഡ്,All India women's conference പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ: ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളകേരള പഠന വിഭാഗത്തിൽ നിന്ന് എം.ഫി ലും പൂർത്തിയാക്കി. ഇപ്പോൾ കോഴിക്കോട് ഗവ: ആർട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം ഗവേഷകയാണ്.