തിരുവനന്തപുരത്തു ജനനം. ഹിന്ദി സാഹിത്യത്തിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിൽ ഡിഗ്രിയും ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച് ഡിയും എടുത്തിട്ടുണ്ട്. മുംബൈയിലെ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച അവസരത്തിൽ ബുക്ക് റിവ്യൂകളും ലേഖനങ്ങളും എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എഡിറ്റർ ആയി ജോലി വിട്ടതിനു ശേഷം യാത്രകളിലും എഴുത്തിലും കൂടുതൽ ശ്രദ്ധ ഊന്നാൻ ശ്രമിക്കുന്നു.
ആനുകാലിക മലയാള പ്രസിദ്ധീകരങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. കേരള പെൺകവികളുടെ ഫേസ്ബുക് പ്ലാറ്റ്‌ഫോമായ പോയട്രിയയിൽ കവിതകൾ ഇംഗ്ലീഷിൽ നിന്നും ഹിന്ദിയിൽ നിന്നും മൊഴിമാറ്റം ചെയ്തത് പ്രസിദ്ധീകരിച്ചു വരുന്നുണ്ട് . കെ വി സുമംഗല എഡിറ്ററായ കൈരളി ബുക്സിന്റെ പെൺയാത്രകൾ എന്ന പുസ്തകത്തിൽ കറാച്ചി യാത്രയുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കവിത നായർ എഡിറ്റ് ചെയ്ത പാപ്പിറസ് പബ്ളിക്കേഷന്റെ അവൾ പൂക്കുമിടം: 100 പെൺകവിതകളിൽ ഒരു കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാവിവരണങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.