കവിത - അശ്വനി ആർ ജീവൻ *********
മരണത്തെ തൊടാനായുന്നു, രണ്ടു പേർ
************
മരണത്തെ തൊടാനായുന്നു, രണ്ടു പേർ
ഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന്
ചുണ്ടിൽ, കഴുത്തിൽ, നെഞ്ചിൽ ...
എത്താവുന്നിടത്തെല്ലാം കുരുക്കിട്ട്
കിട്ടാശ്വാസമാവുന്നതിലൊരാൾ
ഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന്
ഉടൽ പിടഞ്ഞു പിടഞ്ഞു മറ്റേയാൾ
ഒന്നിനെയുമാരെയുമോർക്കാതെ
മരണത്തെ തൊടാനായുന്നു,
രണ്ടു പേർ...
അതിൽക്കൂടുതലെന്തെന്ന് അവർക്കറിയുകയേയില്ല
ഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന്
ഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന്
ഉടലുകൾ കൊരുത്ത്
ഉമ്മകൾ തെറുത്ത്
മരിച്ചു പോകുന്നു, രണ്ടു പേർ
*********