പുഷ്പ ബേബി തോമസ് 

പുഷ്പ ബേബി തോമസ് 

പുഷ്പ ബേബി തോമസ്  കോട്ടയം സ്വദേശിനി . പിതാവ് ശ്രീ.പി സി.തോമസ് (റിട്ട. ഹെഡ് മാസ്റ്റർ) അമ്മ ശ്രീമതി . റോസമ്മ സി.ജെ. (റിട്ട. ഹെഡ് മിസ്ട്രസ്)  ഭർത്താവ് ശ്രീ . ബൈജു കല്ലുപ്പറമ്പിൽ ( എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എസ് ഇ ബി ) മകൾ അനീന കെ.ബി.   ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ കോട്ടയം, ബിസി എം കോളേജ് , ബസേലിയസ് കോളേജ്, ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് , തിരുവനന്തപുരം ,UCTE തോട്ടയ്ക്കാട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിമൻ ഓർഗനൈസർ വേൾഡ് വിഷൻ ഓഫ് ഇന്ത്യ, കൗൺസിലർ സെൻട്രിട അയ്മനം , സ്കൂൾ സോഷ്യൽ വർക്കർ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ കോട്ടയം, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി  എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ചങ്ങനാശ്ശേരി ക്ലൂണി സ്കൂളിൽ മലയാളം അദ്ധ്യാപികയാണ്.  കഥ , കവിത , നാടകം എഴുതാറുണ്ട്. വിവിധ പത്രങ്ങളിലും മാസികകളിലും eമാസികകളിലും പ്രസിദ്ധീകരിച്ചി ട്ടുണ്ട്. എ പ്ലസ് എന്ന നാടകം തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കറന്റ് ബുക്സ് തൃശൂർ " എതിർ നടപ്പ് " എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.  കെ സി ബി സി യുടെ 2022 ലെ മീഡിയ വിമൻ പവർ അവാർഡ്, രാജീവ് ഗാന്ധി നാഷണൽ എക്സൻസ് അവാർഡ് , പരസ്പരം വായനക്കൂട്ടത്തിന്റെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Comments

(Not more than 100 words.)