അവർ വരുന്നത് കാണൂ - ഷോലെ വോൾപേ
വിവർത്തനം : സൗമ്യ പി എൻ
അതാ വരുന്നു യുദ്ധത്തിന്റെ നീരാളികൾ
നീരാളിക്കൈകളിൽ തോക്കുകളും മിസൈലുകളും വിശുദ്ധ ഗ്രന്ഥങ്ങളും ബഹുവർണ പതാകകളുമേന്തിയിരിക്കുന്നു.
അവരുടെ മഷി നിങ്ങളുടെ പേനകളിൽ നിറക്കരുത്.
നിങ്ങളുടെ നഖമുനകൾ കൊണ്ടെഴുതൂ
ഈ ഇരുണ്ട ദിനങ്ങളിൽ വെളിച്ചം പോറി വരയ്ക്കു.