അശ്വനി ആർ. ജീവൻ വയനാട് സുൽത്താൻ ബത്തേരി. കവി, ലേഖിക, വിവർത്തക, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് വടകര മടപ്പള്ളി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് യു ജി സി നെറ്റും കരസ്ഥമാക്കി. ഇപ്പോൾ 'കേരളത്തിലെ ഗോത്ര കവിതകൾ' എന്ന വിഷയത്തിൽ കോഴിക്കോട് ഫറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ ഡോ. റിസ്വാന സുൽത്താനയുടെ കീഴിൽ ഗവേഷകയുമാണ്. പഠന കാലത്ത്, പ്രശസ്തങ്ങളായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്, FAEA സ്കോളർഷിപ്പ്, ASPIRE ഫെലോഷിപ്പ്, കൂടാതെ ദേശീയ തലത്തിൽ പത്ത് പേരിൽ ഒരാളായി NCERT ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. സാഹിത്യ സംബന്ധിയാർ നിരവധി ദേശീയ, അന്തർദേശീയ സെമിനാറുകളിൽ അക്കാദമിക് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. Cultural Studies: Essays on Themes and Trends (ISBN: 978-93-90970-16-2), Matrix of Mystery: Essays on Literature and the Occult (ISBN: 978-81-940851-0-2) എന്നീ അക്കാദമിക്ക് പ്രബന്ധങ്ങളുടെ സമാഹാരങ്ങൾ എഡിറ്റ് ചെയ്യുന്നതിൽ പങ്കാളി ആയിട്ടുണ്ട്. മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ രചനാ മത്സരം ഒന്നാം സമ്മാനം (2021), ബാങ്ക് മെൻസ് ക്ലബ്ബ് ഗിരീഷ് പുത്തഞ്ചേരി സ്മാരക കവിതാ പുരസ്കാരം രണ്ടാം സമ്മാനം (2019) തുടങ്ങിയവ നേടിയിട്ടുണ്ട്.