കവിതകൾ - പുഷ്പ ബേബി തോമസ്

കവിതകൾ - പുഷ്പ ബേബി തോമസ് 
*********
1.
നീയാര് ???
****
ഏയ് .. ... കൂട്ടുകാരാ ...

ഒരു കൗതുകം ; പലർക്കും ,

നീയാര് എന്നറിയാൻ ,

നീയെനിക്ക്  ആരെന്നറിയാൻ ....

എന്തു പറയേണ്ടു ഞാൻ ??

എങ്ങനെ പറയേണ്ടു ഞാൻ ??

കൈയ്യെത്തും ദൂരത്തുണ്ടായിരുന്നിട്ടും ,

അറിയാതെ ....
 പറയാതെ ....

ഇണങ്ങാതെ .. പിണങ്ങാതെ ...

പ്രണയിക്കാനാവാതെ പോയ 

പ്രണയമാണ് നീയെന്നോ ??

അകലങ്ങളിൽ കാണാതെ ... പറയാതെ
  
സ്വപ്നങ്ങളിൽ ജീവിക്കുന്നവരാണ് നാമെന്നോ ??

ഓർമ്മകളെ സുഗന്ധപൂരിതമാക്കും 
ചെമ്പകമാണ് നീയെന്നോ ??

ഈശ്വരൻ എനിക്കേകിയ വരമാണ് നീയെന്നോ ??

എൻ കവിതതൻ ഉയിരാണ് നീയെന്നോ ??

എന്നുയിരാവും ശ്വാസമാണ് നീയെന്നോ ?

എൻ മിഴികളിലെ തിളക്കമാണ് നീയെന്നോ ??

ഞാൻ നനയും പ്രണയ മഴയാണ് നീയെന്നോ ??

ജന്മാന്തരങ്ങളിലെ ആത്മബന്ധമാം
ആകർഷണവലയത്തിലാണ് നാമെന്നോ ??

ജന്മാന്തരങ്ങിൽ ഒന്നായ നമ്മെ 

രണ്ടായി കാണുവതെങ്ങനെ ??

നീയാരെന്ന് എനിക്ക് പറയാനാവില്ല ;

നീ ഞാനാണ് ....

ഞാൻ നീയാണ് .

2.
ഞാൻ പ്രണയിക്കുന്നു എങ്കിൽ ........
**********
ഞാൻ പ്രണയിക്കുന്നെങ്കിൽ ;
എനിക്ക് ശരീരവും മനസ്സും തലച്ചോറും ഉണ്ടെന്ന
തിരിച്ചറിവ് ഉള്ളവനെ പ്രണയിക്കണം .

എന്നോടുള്ള പ്രണയം വാക്കുകളില്ലാതെ
പറയാൻ കഴിയുന്നവനെ പ്രണയിക്കണം .

 അവനിൽ ഒരു കണ്ണാടി പോലെ എനിക്ക് എന്നെ 
കാണാൻ കഴിയുന്നവനെ പ്രണയിക്കണം .

എന്റെ മൊഴികളിൽ തെളിയുന്ന പൊരുൾ 
വായിക്കുവാൻ കഴിയുന്നവനെ പ്രണയിക്കണം .

എന്റെ മൗനങ്ങൾക്ക് 
വാചാലതയേകുന്നവനെ പ്രണയിക്കണം .

എന്റെ സ്വപ്നങ്ങളുടെ ചിറകുകൾക്ക് 
കരുത്ത് പകരുന്നവനെ പ്രണയിക്കണം 

എന്നെ ഉണർത്താനും ഉറക്കാനും 
കഴിയുന്നവനെ പ്രണയിക്കണം 

ജന്മാന്തരങ്ങളിലൂടെ പ്രവഹിക്കുന്ന പ്രണയത്തിന്റെ ഉറവ
എന്നിൽ കണ്ടെത്തിയവനെ പ്രണയിക്കണം .

എനിക്ക് ഇണങ്ങാനും പിണങ്ങാനും അവനുണ്ടെന്ന അഹങ്കാരം 
എന്നിൽ നിറയ്ക്കുന്നവനെ പ്രണയിക്കണം .

പരിഭവങ്ങളും ,പിണക്കങ്ങളും  തണുപ്പിക്കുന്ന 
വേനൽമഴ ആയവനെ പ്രണയിക്കണം .

എൻ വിരഹച്ചൂടിൽ മഞ്ഞായി
പൊഴിയുന്നവനെ പ്രണയിക്കണം .

പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലിൽ 
എന്റെ കരങ്ങൾ മുറുകെ പിടിക്കുന്നവനെ പ്രണയിക്കണം .

അവന്റെ മനസ്സാണ് എന്റെ ആനന്ദത്തിന്റെ ഇടം
എന്ന വിശ്വാസം തരുന്നവനെ പ്രണയിക്കണം .

എന്റെ പിന്നിൽ നടക്കുന്നവനെയോ ,
എന്നെ പിന്നിൽ നടത്തുന്നവനെയോ അല്ല ,
കൈകോർത്ത്  ഒപ്പം നടക്കുന്നവനെ പ്രണയിക്കണം .

ഞാൻ പ്രണയിക്കന്നു എങ്കിൽ ; .......
എന്നെ 'ഞാനാ'യി പ്രണയിക്കുന്നവനെ പ്രണയിക്കണം 

3.പ്രണയം നിറഞ്ഞ നിൻ്റെ മനസ്സിൽ
ചേർന്നിരിക്കുന്നതാണ് 
എനിക്കേറെ ആനന്ദം . 

പ്രണയത്തിൽ മുങ്ങിത്താഴുമ്പോൾ 
നീ പകരുന്ന 
കരുത്തുണ്ട്.

പ്രണയാർദ്രമാം മാറിൽ 
പുണർന്നറിയും 
സമാധനമുണ്ട്. 

കരങ്ങളിൽ മുറുകെ പിടിച്ച് 
നിറയ്ക്കുന്ന 
ധൈര്യമുണ്ട് .

നീ എൻ്റേതെന്നും 
ഞാൻ നിൻ്റേതെന്നും
വിശ്വാസമുണ്ട്. 

കൂട്ടുകാരാ .....
നിനക്കായുള്ള കാത്തിരിപ്പിൽ
അവസാനിക്കാത്ത പ്രതീക്ഷകളുണ്ട് .....
*******

Comments

(Not more than 100 words.)