1960 ൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജനിച്ചു. എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ ബി എസ്സ് സി ബിരുദവും മഹാരാജാസ് കോളേജിൽ നിന്ന് ഫസ്റ്റ് റാങ്കോടെ എം.എ (മലയാള ഭാഷയും സാഹിത്യവും) ബിരുദവും നേടി. 1977 ൽ കലാകൗമുദി വാരികയിലാണ് ആദ്യ കവിത പ്രസിഡീകരിച്ചത്. അവിഭക്ത കേരള സർവ്വകലാശാലയുടെ 1980ലെ യുവജനോത്സവത്തിൽ കഥയ്ക്കും കവിതയ്ക്കും ഒന്നാം സ്ഥാനം നേടി. 1994 ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. 29 വർഷത്തെ ബി.എസ്.എൻ.എൽ സേവനത്തിൽ നിന്ന് 2011 ൽ സ്വയം വിരമിച്ചു.
മൃഗശിക്ഷകൻ ,തച്ചൻ്റെ മകൾ, മഴയിൽ മറ്റേതോ മുഖം, ഹിമസമാധി, അന്ത്യ പ്രലോഭനം, ഒറ്റമണൽത്തരി, അന്ധകന്യക, മഴയ്ക്കപ്പുറം, വിജയലക്ഷ്മിയുടെ കവിതകൾ, ജ്ഞാനമഗ്ദലന, സീതാദർശനം, വിജയലക്ഷ്മിയുടെ പ്രണയകവിതകൾ എന്നീ കവിതാ സമാഹാരങ്ങൾക്ക് പുറമേ അന്ന അഖ്മതോവയുടെ കവിതകൾ എന്ന വിവർത്തന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.