സുനിതാ കല്യാണി എർണാകുളം ജില്ലയിൽ ജനിച്ചു. സുഹൃത്തുമൊത്ത് ഒരു സോഫ്റ്റ്വെയർ കമ്പനി നടത്തുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എഴുതി തുടങ്ങിയിരുന്നെങ്കിലും കൂടുതൽ സജീവമായ് തുടങ്ങിയത് ഓൺലൈൻ എഴുത്ത് വഴികളിലൂടെയാണ്. ഓൺലൈൻ,അച്ചടി മാഗസിനുകളിലും കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനേഷ് കൃഷ്ണയും സോണി ജോസഫും എഡിറ്റ് ചെയ്ത് 2016 ൽ പുറത്തിറക്കിയ ചെമ്പരത്തി, ലിഖിത ദാസ് എഡിറ്റ് ചെയ്ത് 2015 ൽ പുറത്തിറക്കിയ ഒറ്റമരം എന്നീ സമാഹാരങ്ങളിലും കവിതകൾ വന്നിട്ടുണ്ട് . ഇപ്പോള്‍ എർണാകുളം ജില്ലയിൽ കടവന്ത്രയിൽ താമസം.